Flight ticket rate; ഇത് പ്രവാസികൾക്ക് വൻ തിരിച്ചടി: അവധിക്കാലത്ത് നിരക്കുകൾ കുത്തനെ കൂട്ടി വിമാനക്കമ്പനികൾ!
ദുബായ്: ഈദ് അൽ അദ്ഹ അവധി ആരംഭിക്കാനിരിക്കെ വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി കമ്പനികൾ. രണ്ട് ആഴ്ച മുമ്പ് 15000 രൂപയായിരുന്ന വൺവേ ടിക്കറ്റിന് ഇപ്പോൾ 50000 മുതൽ 1.5 ലക്ഷം രൂപ വരെയാണ് നിരക്ക് കൂട്ടിയിരിക്കുന്നത്. ഈ അവധിക്കാലത്ത് കുടുംബത്തോടെ നാട്ടിലേക്ക് വരാനിരിക്കുന്നവർക്ക് ടിക്കറ്റിനായിത്തന്നെ ലക്ഷങ്ങൾ നൽകേണ്ടി വരും.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GHSbYqrYiiH864uYNWL5ok
എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗൊ, സ്പൈസ് ജെറ്റ്, വിസ്താര തുടങ്ങിയ എയർലൈനുകളിൽ 50,000 രൂപയ്ക്കകത്ത് വൺവേ ടിക്കറ്റ് ലഭിക്കും. എമിറേറ്റ്സ് എയർലൈൻ, ഇത്തിഹാദ് എയർവെയ്സ് എന്നിവയുടെ നിരക്ക് 60,000 രൂപയ്ക്ക് മുകളിലും ചില വിദേശ എയർലൈനുകളിൽ വൺവേയ്ക്ക് 1.5 ലക്ഷം രൂപ വരെയാണ് ഈടാക്കുന്നത്.
നേരത്തെ എടുത്തിരുന്ന ടിക്കറ്റ് മറ്റൊരു ദിവസത്തേക്ക് റീഷെഡ്യൂൾ ചെയ്യുമ്പോഴും വൻ തുകയാണ് പ്രവാസികൾ നൽകേണ്ടി വരുന്നത്. ഈ മാസം ആദ്യം നാട്ടിലേക്ക് വരാനിരുന്ന തൃശൂർ സ്വദേശിക്ക് ടിക്കറ്റ് ഇന്നലത്തേക്ക് മാറ്റാനായി രണ്ടായിരം ദിർഹം അധികം നൽകേണ്ടി വന്നെന്ന് അദ്ദേഹം പറയുന്നു. യുഎഇയിലെ പൊതു അവധി ദിനങ്ങൾ കൂടി പരിഗണിച്ച് വിനോദ യാത്രയ്ക്ക് പോകുന്നവരുടെ എണ്ണം കൂടിയതും നിരക്ക് കുത്തനെ കൂടാൻ കാരണമായിട്ടുണ്ട്
Comments (0)