Fish price in uae; കേരളത്തിലെ ‘ മലയാളികളുടെ ഇഷ്ട താരം ‘ മത്തി വില നാട്ടിൽ കൈ പൊള്ളുമെങ്കിലും ദുബൈയില്‍ കുറഞ്ഞവില
Fish price in uae; ദുബൈ: കേരളത്തില്‍ മത്തി വില 430 രൂപ വരെ എത്തിയെങ്കിലും പ്രവാസലോകത്ത് കുറഞ്ഞ വില മാത്രം. ദേര വാട്ടര്‍ ഫ്രണ്ട് മാര്‍ക്കറ്റില്‍ കിലോക്ക് കേവലം 5 ദിര്‍ഹമായിരുന്നു (ഏകദേശം 115 രൂപ) ഇന്നലെ മത്തിയുടെ വില. യു.എ.ഇയിലേക്ക് സാധാരണയായി നാട്ടില്‍ നിന്നും ഒമാനില്‍ നിന്നും മത്തി എത്താറുണ്ടെങ്കിലും, ഇപ്പോള്‍ യു.എ.ഇയില്‍ നിന്ന് തന്നെയുള്ള മത്തി മാര്‍ക്കറ്റ് കൈയടക്കിയിരിക്കുകയാണെന്ന് വ്യാപാരികള്‍ പറഞ്ഞു.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok
മലയാളികളുടെ ഇഷ്ട മീനായതിനാല്‍ തന്നെ ആവശ്യക്കാര്‍ യഥേഷ്ടം വാങ്ങാറുണ്ടന്നും നാട്ടില്‍ പോകുന്ന പലരും മത്തിയാണ് പായ്ക്ക് ചെയ്ത് കൊണ്ടുപോകുന്നതെന്നും വ്യാപാരികള്‍ പറയുന്നു. അങ്ങനെ ദുബൈയില്‍ നിന്നും നാട്ടിലേക്ക് മത്തി കൊണ്ടുപോയ ചിലര്‍ വറുത്തതിന്റെ വിഡിയോകളും ചിത്രങ്ങളും സമൂഹ മാധ്യമത്തില്‍ ഈയിടെ പങ്കുവച്ചത് വൈറലായിരുന്നു. നാട്ടില്‍ കൈ പൊള്ളുമെങ്കിലും ഇവിടുത്തെ വില സന്തോഷമുണ്ടാക്കുന്നതാണെന്ന് ഉപഭോക്താക്കള്‍ പറയുന്നു.
Comments (0)