Posted By Jasmine Staff Editor Posted On

Fire in flight as Passenger’s Power Bank Explode; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്! യാത്രക്കാരന്റെ പവർ ബാങ്ക് പൊട്ടിത്തെറിച്ച് കേരളത്തിലേക്കുള്ള വിമാനത്തിൽ തീപിടുത്തം

ദുബായ്: അബുദാബി- കോഴിക്കോട്ടേക്ക് പുറപ്പെട്ട എയർ അറേബ്യയുടെ വിമാനത്തിൽ തീപിടുത്തം.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

യാത്രക്കാരന്റെ പവർ ബാങ്ക് പൊട്ടിത്തെറിച്ചാണ് തീപിടിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. തീപിടിത്തമുണ്ടായ ഉടന്‍ തന്നെ അധികൃതര്‍ വേണ്ട നടപടികള്‍ സ്വീകരിച്ചു. സഹയാത്രികർ പവർ ബാങ്ക് ചവട്ടിപ്പൊട്ടിക്കാനും ശ്രമിച്ചു. സംഭവത്തിൽ 4 പേരെ അധികൃതർ തടഞ്ഞു. 

പവർ ബാങ്ക് കൈയിൽ ഉണ്ടായിരുന്ന മലയാളി യുവാവിനെയും സഹോദരിയെയുമാണ് തടഞ്ഞത്. എമര്‍ജന്‍സി ഡോര്‍ തുറന്ന രണ്ടുപേരെയും തടഞ്ഞു. വലിയൊരു ദുരന്തമാണ് ഒഴിവായത്. യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ കോഴിക്കോട് എത്തിച്ചു. 

ഭാഗ്യത്തിന് വൻ ദുരന്തമാണ് ഒഴിവായത്. ആളപായമില്ല. തീപിടിച്ചതോടെ പരിഭ്രാന്തരായ യാത്രക്കാർ എക്‌സിറ്റ് ഡോറുകൾ തുറന്ന് യാത്രക്കാർ പുറത്തിറങ്ങാൻ ശ്രമിക്കുകയുമായിരുന്നു. യാത്രക്കാരുടേയും ജീവനക്കാരുടേയും സമയോചിതമായ ഇടപെടൽ മൂലം വലിയൊരു ദുരന്തമാണ് ഒഴിവായത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *