Expat dead;വിവാഹത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ പ്രതിശ്രുത വരനായ പ്രവാസി മലയാളി ജീവനൊടുക്കി
Expat dead: മലപ്പുറം: മലപ്പുറത്ത് പ്രതിശ്രുത വരൻ ആത്‍മഹത്യ ചെയ്തു. ഇന്ന് വിവാഹം നടക്കാൻ ഇരിക്കെയാണ് ജീവനൊടുക്കിയത്. മലപ്പുറം കരിപ്പൂർ കുമ്മണിപ്പറമ്പ് സ്വദേശി ജിബിൻ (30) ആണ് മരിച്ചത്. ഷാര്‍ജയില്‍ ജോലി ചെയ്യുകയായിരുന്ന ജിബിന്‍ വിവാഹത്തിനു വേണ്ടിയാണ് നാട്ടിലെത്തിയത്.
യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok
ഓഡിറ്റോറിയത്തിൽ പോകുന്നതിനു മുന്നോടിയായി കുളിക്കാനായി ബാത്റൂമിൽ കയറിയതായിരുന്നു. സമയം കഴിഞ്ഞിട്ടും കാണാതായതോടെ നോക്കിയപ്പോൾ ബാത്റൂമിനുള്ളിൽ കൈ ഞരമ്പുകൾ മുറിച്ച് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
Comments (0)