Expat dead;പിതാവിനോട് ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കെ മലയാളി യുവാവ് കുഴഞ്ഞുവീണു മരിച്ചു
Exapt dead: ഫോൺ ചെയ്തുകൊണ്ടിരിക്കെ കുഴഞ്ഞുവീണ പ്രവാസി മലയാളി മരിച്ചു. കോട്ടയം സംക്രാന്തി സ്വദേശി സജി മൻസിലിൽ അസീം സിദ്ധീഖ് ആണ് മരിച്ചത്. റിയാദിൽ 20 വർഷമായി പ്രവാസജീവിതം നയിക്കുന്നയാളാണ് 48 വയസ്സുകാരനായ അസീം സിദ്ധിഖ്.
വെള്ളിയാഴ്ച പുലർച്ചെ വീട്ടിലേക്ക് ഫോൺ ചെയ്ത് പിതാവിനോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് കുഴഞ്ഞുവീണത്.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok
ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. സ്വകാര്യ കമ്പനി ജീവനക്കാരനാണ്. വർഷങ്ങളായി റിയാദിൽ കുടുംബസമേതം കഴിഞ്ഞുവരികയായിരുന്നു. മുഅ്മിനയാണ് ഭാര്യ
Comments (0)