expat dead:വാഹനാപകടം; യുഎഇയിൽ പ്രവാസി മലയാളി മരണപ്പെട്ടു
Expat dead;അൽഐനിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ ചക്കരക്കല്ല് മൗവ്വഞ്ചേരി സ്വദേശി അബ്‌ദുൽ ഹക്കീം (24) മരിച്ചു.ഹക്കീം ഓടിച്ച കാർ ട്രെയിലറിൽ ഇടിച്ചാണ് അപകടമുണ്ടായത്.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok
അൽഐനിൽ നിന്നും അബുദാബിയിലേക്ക് വരുന്നവഴി സ്വൈഹാൻ എന്ന സ്ഥലത്തുവെച്ച് തിങ്കളാഴ്‌ച്ച പുലർച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്. സഹോദരനൊപ്പം അൽഐനിൽ ബിസിനസ് ചെയ്തുവരികയായിരുന്നു അബ്‌ദുൽ ഹക്കീം.അവിവാഹിതനാണ്. പിതാവ്: അബ്‌ദുൽ ഖാദർ. മാതാവ്: ഹൈറുന്നിസ. സഹോദരങ്ങൾ: അസ് ഹർ(എൽഐൻ), ഹാജറ, ഹസ്‌ന
Comments (0)