Expat dead;ദുബായ് ഭരണാധികാരി പൗരത്വം നൽകി ആദരിച്ച മലയാളി
Expat dead:ദുബായ് കസ്റ്റംസിന്റെ മേധാവിയായി 50 വർഷത്തിലധികം സേവനമനുഷ്ഠിച്ച തിരുവനന്തപുരം പെരുങ്കുഴി സ്വദേശിയായ കാസിം പിള്ളൈ ഇസ്മായിൽ പിള്ളൈ 81-ാം വയസിൽ ഇന്ന് (ജൂലൈ 25 ) ദുബായ് സിലിക്കൺ ഒയാസിസിലെ വസതിയിൽ അന്തരിച്ചു.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok
ദുബായ് കസ്റ്റംസിന്റെ ഉയർച്ചക്ക് വേണ്ടി കാസിം പിള്ളൈ നൽകിയ സേവനങ്ങളെ മാനിച്ചുകൊണ്ട് ദുബായ് ഭരണാധികാരി നേരിട്ട് യുഎഇ പൗരത്വം അദ്ദേഹത്തിന് സമ്മാനിച്ചതാണ്. ജോലിയിൽ നിന്ന് വിരമിച്ച ശേഷം കസ്റ്റംസിന്റെ ഉപദേശകനായി തുടരുകയും 10 വർഷമായി വിശ്രമജീവിതം നയിക്കുകയുമായിരുന്നു.
ഭാര്യ : ശ്രീമതി സാലിഹത്ത് കാസിം. മക്കൾ : സൈറ – ഇൻഡോനേഷ്യ, സൈമ – ന്യൂസിലാൻഡ്, ഡോ. സുഹൈൽ – അമേരിക്ക
കാസിം പിള്ളൈയുടെ അഭിലാഷമനുസരിച്ച് അദ്ദേഹത്തിന്റെ ഖബറടക്കം ദുബായ് അൽ ഖൂസിൽ നടക്കുമെന്ന് അനുജൻ അബ്ദുൾ അസീസ് ദുബായ് വാർത്തയെ അറിയിച്ചു.
Comments (0)