Expat dead;ഭക്ഷണം കഴിച്ചു ഉറങ്ങാൻ കിടന്ന മലയാളി യുവാവ് പിറ്റേന്ന് ഓഫിസിൽ എത്തിയില്ല ;അന്വേഷിച്ച് എത്തിയപ്പോൾ കണ്ടെത്തിയത് മരിച്ച നിലയിൽ
Expat dead: ദമാം ∙ സൗദി പ്രവാസി മലയാളിയുടെ മകൻ ആഫ്രിക്കയിലെ മഡാസ്കറിൽ ഹൃദയാഘാതം മൂലം അന്തരിച്ചു. കോഴിക്കോട്, മായനാട് മുണ്ടിക്കൽ താഴം സ്വദേശി അബ്ദുല്ല അസീസ്(22)യാണ് മരിച്ചത്.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok
കഴിഞ്ഞ തിങ്കളാഴ്ച് രാത്രി ഭക്ഷണം കഴിച്ചു ഉറങ്ങാൻ കിടന്ന യുവാവ് പിറ്റേന്ന് ഓഫിസിൽ എത്താതിരുന്നതിനെ തുടർന്ന് ബിസിനസ് പങ്കാളിയായ സാജിദ് റൂമിൽ വന്നു നോക്കിയപ്പോൾ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 10 മാസം മുൻപാണ് അബ്ദുല്ല ബിസിനസ് ആവശ്യാർത്ഥം ആഫ്രിക്കയിലെത്തുന്നത്. സൗദി ദമാം ഓ ഐസിസി കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ മുതിർന്ന നേതാവായ പിതാവ് അബ്ദുൽ അസീസ് ദമാമിലുള്ള തസ്സലാത് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ജനറൽ മാനേജരായി പ്രവർത്തിച്ചുവരുന്നു. വിവരമറിഞ്ഞ് പിതാവ് അബ്ദുൽ അസീസ് അടിയന്തിരമായി നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.മരിക്കുന്നതിന്റെ തലേദിവസവും പിതാവുമായി വിഡിയോ കോളിൽ സംസാരിച്ചിരുന്നു. ബുധനാഴ്ച വൈകുന്നേരത്തോടെ മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന ബിസിനസ് പങ്കാളി സാജിദ് പാലക്കാട് അറിയിച്ചു. മരിച്ച അബ്ദുല്ല അസീസിന് മാതാവും രണ്ടു സഹോദരൻമാരും ഒരു സഹോദരിയുമാണുള്ളത്. ദമാം ഒഐസിസി കോഴിക്കോട് ജില്ലാ കമ്മറ്റി അനുശോചനം രേഖപ്പെടുത്തി.
Comments (0)