Posted By Nazia Staff Editor Posted On

Expat dead; 33 കോടി രൂപയുടെ ജാക്ക്പോട്ട് അടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണു; യുവാവ് മരണപ്പെട്ടു

Expat dead;ജാക്ക് പോട്ട് അടിച്ചതിന് പിന്നാലെ നാല് മില്യൺ സിംഗപ്പൂർ ഡോളർ (33,38,11,000 കോടി രൂപ) കുഴഞ്ഞ് വീണ് മരണം . സിംഗപ്പൂരിലെ മറീന ബേ സാൻഡ്‌സ് കാസിനോയിലാണ് സംഭവം. തനിക്ക് കൈവന്ന ഭാഗ്യത്തിൽ ആഹ്ലാദിക്കുന്നതിനിടെയാണ് യുവാവിന് ദാരുണാന്ത്യം സംഭവിച്ചത്. സംഭവത്തിൻറെ ദൃശ്യം സോഷ്യൽ മീഡിയയിലെത്തി.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

ജീവിതം മാറ്റിമറിച്ച ഭാഗ്യത്തിൽ ആഹ്ലാദിക്കുന്നതിനിടെയാണ് യുവാവ് കുഴഞ്ഞുവീണത്. ഇതോടെ കാസിനോയിലുണ്ടായിരുന്നവർ പരിഭ്രാന്തരായി. കാസിനോയിലെ ജീവനക്കാരും മെഡിക്കൽ സംഘവും പ്രഥമശുശ്രൂഷ നൽകി അദ്ദേഹത്തിൻ്റെ ജീവൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഹൃദയാഘാതം സംഭവിച്ചതാണ് മരണം. യുവാവ് സ്ഥിരമായി ഈ കാസിനോയിൽ വരാറുണ്ടായിരുന്നു എന്നാണ് വിവരം.

ഒറ്റയടിക്ക് ഇത്രയും കൂടുതൽ പണം കയ്യിൽ വന്നതിൻ്റെ ആവേശത്തിലായിരുന്നു യുവാവെന്ന് സംഭവ സ്ഥലത്തുണ്ടായിരുന്നവർ പറഞ്ഞു. കാസിനോയ്ക്കുള്ളിൽ നിന്നുള്ള ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലായി. എന്നാൽ മരിച്ചയാളുടെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.

സിംഗപ്പൂരിലെ ചൂതാട്ട വ്യവസായവുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ ആശങ്കകൾ ഉയരുന്നതിനിടെയാണ് ഈ സംഭവം. വന്തോതിൽ പണമിടപാട് നടക്കുന്നതിനാൽ കാസിനോകൾ കേന്ദ്രീകരിച്ചുള്ള ക്രിമിനൽ പ്രവർത്തനങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. സിംഗപ്പൂരിലെ ആഭ്യന്തര, നിയമ കേന്ദ്രങ്ങളുടെ സമീപകാല സംയുക്ത റിപ്പോർട്ടിൽ ഈ ആശങ്കകൾ ചൂണ്ടിക്കാട്ടിയിരുന്നു. കർശനമായ മേൽനോട്ടം ആവശ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *