Etihad Rail announces passenger train timings;അബൂദബിയിൽ നിന്ന് ഇനി 57 മിനുട്ടിൽ ദുബൈയിലെത്താം;ഇത്തിഹാദ് റെയിൽ പാസഞ്ചർ ട്രെയിനുകളുടെ യാത്രാസമയം പ്രഖ്യാപിച്ചു
Etihad Rail announces passenger train timings;അബൂദബി: യു.എ.ഇയിലുടനീളമുള്ള പാസഞ്ചർ ട്രെയിനുകളുടെ യാത്രാ സമയം ഇത്തിഹാദ് റെയിൽ വെളിപ്പെടുത്തി. ഇതനുസരിച്ച്, അബൂദബിയിൽ നിന്ന് ദുബൈയിലേക്ക് യാത്ര സാധാരണയുള്ള 2 മണിക്കൂറിന് പകരം വെറും 57 മിനിറ്റിനുള്ളിൽ പൂർത്തിയാക്കാനാകും. മണിക്കൂറിൽ 200 കിലോമീറ്റർ വേഗത്തിലായിരിക്കും യാത്ര. മറ്റ് രണ്ട് എമിറേറ്റുകളുമായി തലസ്ഥാന നഗരിയെ ബന്ധിപ്പിക്കുന്ന പാസഞ്ചർ ട്രെയിനുകളുടെ യാത്രാ സമയമാണിപ്പോൾ ഇത്തിഹാദ് റെയിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതുടൻ യാഥാർഥ്യമാകും. അൽ റുവൈസിൽ നിന്ന് തലസ്ഥാന നഗരി 240 കിലോമീറ്റർ അകലെയാണെങ്കിലും അവിടെ നിന്നും റുവൈസിലേക്കുള്ള യാത്രയ്ക്ക് 70 മിനിറ്റ് മാത്രമേ എടുക്കൂ.
യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K
കൂടാതെ, അബൂദബിയിൽ നിന്ന് കിഴക്കൻ എമിറേറ്റായ ഫുജൈറയിലേക്കുള്ള യാത്രക്ക് 105 മിനിട്ടാണ് സമയമെടുക്കുക. കൂടുതൽ സ്ഥലങ്ങളും സമയവും അധികൃതർ ഉടൻ വെളിപ്പെടുത്തും. റുവൈസ്, അൽ മിർഫ, ഷാർജ, അൽ ദൈദ്, അബൂദബി, ദുബൈ എന്നിവയുൾപ്പെടെ അൽ സില മുതൽ ഫുജൈറ വരെ വ്യാപിച്ചു കിടക്കുന്ന യു.എ.ഇയിലെ 11 നഗരങ്ങളെയും പ്രദേശങ്ങളെയും ഹൈടെക് പാസഞ്ചർ റെയിൽ സർവിസ് ബന്ധിപ്പിക്കും.
പാസഞ്ചർ സ്റ്റേഷനുകളുടെ രണ്ട് സ്ഥലങ്ങൾ അധികൃതർ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യത്തേത് ഫുജൈറയിലെ സകംകമിലും രണ്ടാമത്തേത് ഷാർജയിലെ യൂനിവേഴ്സിറ്റി സിറ്റിയിലുമാണ്.
Comments (0)