Etihad flight ticket booking;ഇന്ത്യയിലേക്ക് പറക്കാം ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനത്തിൽ; സ്പെഷ്യൽ ഓഫറുമായി എയർലെൻസ്
Etihad flight ticket bookingഅബുദബി: ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനത്തില്‍ ഇന്ത്യയിലേക്കൊരു യാത്ര നടത്തിയാലോ.എന്നാൽ അത് ഉടൻ തന്നെ യാതാർത്ഥ്യം മാവുകയാണ് അബുദബിയുടെ ഇത്തിഹാദ് എയര്‍വേയ്സിന്‍റെ ഐക്കോണിക് വിമാനമായ എയര്‍ബസ് എ380 മുംബൈയിലേക്ക് സര്‍വീസ് തുടങ്ങാനൊരുങ്ങുകയാണ്. നാല് മാസ കാലയളവിലേക്കാണ് സര്‍വീസുകള്‍ നടത്തുകയെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok
എയർബസ് എ380 വിമാനത്തിന് രണ്ടു നിലകളും നാലു എഞ്ചിനുകളുമാണുള്ളത് . എയർബസ് എ380 ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനം.ഈ വര്‍ഷം സെപ്തംബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെയാണ് ഇത്തിഹാദ് ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ നടത്തുക. അബുദബി-മുംബൈ റൂട്ടില്‍ ആഴ്ചയില്‍ മൂന്ന് സര്‍വീസുകളാണുണ്ടാവുക. നിലവില്‍ ഇത്തിഹാദ് എയർലെൻസ് അബുദബിയില്‍ നിന്ന് ഇന്ത്യയിലെ 11 നഗരങ്ങളിലേക്കാണ് സര്‍വീസ് നടത്തുന്നത്. ഇത് വ്യാപിപ്പിക്കാനുള്ള പദ്ധതികൾ നടക്കുന്നമുണ്ട്.
മുംബൈയിലേക്കുള്ള നാല് മാസത്തെ സര്‍വീസിന് പ്രത്യേക ഓഫറും ഇത്തിഹാദ് എയർലെൻസ് പ്രഖ്യാപിച്ചിട്ടുണ്ട്. റിട്ടേണ്‍ ടിക്കറ്റില്‍ അബുദബിയില്‍ നിന്ന് മുംബൈയിലേക്കുള്ള ഫസ്റ്റ് ക്ലാസ് ടിക്കറ്റിന് 8,380 ദിര്‍ഹം ആണ് ചാർജ് വരുന്നത്. ഇതേ വിമാനത്തിന്‍റെ മുംബൈയില്‍ നിന്ന് അബുദബി റിട്ടേണ്‍ ടിക്കറ്റിന് 8329 ദിര്‍ഹമാണ് നിരക്ക്. ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യുന്നവര്‍ക്ക് അബുദബി-മുംബൈ റിട്ടേണ്‍ ടിക്കറ്റിന് 2,380 ദിര്‍ഹം ആണ് ചാർജ്. മുംബൈ- അബുദബി റിട്ടേണ്‍ ടിക്കറ്റിന് 2,200 ദിര്‍ഹം വരുന്നുണ്ട്. ഓഗസ്റ്റ് 25 വരെയാണ് ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയുക.സെപ്തംബര്‍ 1 മുതല്‍ ഒക്ടോബര്‍ 13 വരെയുള്ള യാത്രകള്‍ക്കാണ് ഈ നിരക്കില്‍ ടിക്കറ്റുകൾ ലഭിക്കുക.
Comments (0)