Posted By Nazia Staff Editor Posted On

Etihad Airways summer sale 2025;ടിക്കറ്റുകളിൽ 30 ശതമാനം വരെ കുറവ്; വമ്പൻ വാർഷിക സെയിൽ ഓഫർ പ്രഖ്യാപിച്ച് എയർലൈൻ

Etihad Airways summer sale 2025 ;ദുബായ്: വൻ ഓഫറുകളുമായി യുഎഇയുടെ ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ്  വാർഷിക വിൽപ്പന ആരംഭിച്ചു. ഇന്ത്യ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്കുള്ള വിമാന ടിക്കറ്റുകളിൽ 30 ശതമാനം വരെ ആണ് വാർഷിക സെയിൽസിൻ്റെ ഭാഗമായി ഇളവ് വാഗ്ദാനം ചെയ്യുന്നത്. വരാനിരിക്കുന്ന വേനൽക്കാല അവധിക്ക് മുന്നോടിയായിട്ടാണ് മെഗാ ഓഫർ ആരംഭിച്ചതെന്നു ഇത്തിഹാദ് അറിയിച്ചു.

ഇതുപ്രകാരം ജൂണിൽ ആരംഭിക്കുന്ന ഓഫർ കാലയളവിൽ ഏപ്രിൽ 18 ന് മുമ്പ് ബുക്ക് ചെയ്തു, മെയ് 1 നും സെപ്റ്റംബർ 30 നും ഇടയിൽ യാത്ര ചെയ്യണം.

  ഇന്ന് (ഏപ്രിൽ 15) ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ EYEXTRA10 എന്ന പ്രമോഷണൽ കോഡ് ഉപയോഗിച്ച് എല്ലാ ലക്ഷ്യസ്ഥാനങ്ങളിലും യാത്രക്കാർക്ക് 10 ശതമാനം അധിക കിഴിവ് പ്രയോജനപ്പെടുത്താമെന്ന് കമ്പനി പറഞ്ഞു. അവിസ്മരണീയമായ യാത്രാ ഓർമ്മകൾ സൃഷ്ടിക്കാൻ വേനൽക്കാലമാണ് ഏറ്റവും അനുയോജ്യമായ സമയമെന്നും ഞങ്ങളുടെ നെറ്റ്‌വർക്കിലുടനീളം പ്രത്യേക നിരക്കുകൾ ഉപയോഗിച്ച് അത് എളുപ്പമാക്കുകയാണെന്നും ഇത്തിഹാദ് എയർവേയ്‌സിന്റെ ചീഫ് റവന്യൂ ആൻഡ് കൊമേഴ്‌സ്യൽ ഓഫീസർ അരിക് ഡി പറഞ്ഞു.

പ്രധാന സ്ഥലങ്ങളിലേക്കുള്ള നിരക്കുകൾ 

യുഎസ്എ: അറ്റ്ലാന്റ (ATL) 2,995 ദിർഹം മുതൽ 

ചെക്ക് റിപ്പബ്ലിക്: പ്രാഗ് (PRG)  1,895 ദിർഹം മുതൽ 

പോളണ്ട്: വാർസോ (WAW) ദിർഹം മുതൽ

റഷ്യ: സോച്ചി (AER) ദിർഹം 1,695 മുതൽ ഈജിപ്ത്: അൽ അലമൈൻ (DBB) 995 ദിർഹം മുതൽ 

തായ്‌വാൻ: തായ്‌പേയ് (TPE)  3,195 മുതൽ 

തുർക്കി: അന്റാലിയ (AYT) 1,495 മുതൽ

ഗ്രീസ്: സാന്റോറിനി (JTR), മൈക്കോണോസ് (JMK) 1,895 മുതൽ

സ്പെയിൻ: മാലഗ (AGP) 2,095 മുതൽ

ഫ്രാൻസ്: നൈസ് (NCE) 2,095 മുതൽ

Etihad Airways summer sale 2025 offers up to 30% off

https://www.pravasiinformation.com/malayalam-voice-typing/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *