Posted By Nazia Staff Editor Posted On

Employment Contracts In uae;യുഎഇയിൽ തൊഴില്‍ കരാറിലെ വിശദാംശങ്ങള്‍ അറിയണമെന്നുണ്ടോ? ഡിജിറ്റല്‍ കോപ്പി എളുപ്പത്തില്‍ സ്വന്തമാക്കാം;

Employment Contracts In Uae; ദുബായ്: നിങ്ങളുടെ തൊഴിലുടമയുമായുള്ള കരാറിന്റെ വിശദാംശങ്ങള്‍ അറിയണമെന്നുണ്ടോ? കരാര്‍ എപ്പോള്‍ അവസാനിക്കും, അവധി ദിനങ്ങള്‍ എത്രയാണ് തുടങ്ങിയ കാര്യങ്ങള്‍ കൃത്യമായി അറിയാന്‍ കരാറിന്റെ പകര്‍പ്പ് അനിവാര്യമാണ്. മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയം സാക്ഷ്യപ്പെടുത്തിയ തൊഴില്‍ കരാറിന്റെ ഒരു പകര്‍പ്പ് ലഭിക്കാന്‍ യുഎഇയിലെ ഓരോ ജീവനക്കാരനും അര്‍ഹതയുണ്ടെങ്കിലും, എല്ലായ്പ്പോഴും നിങ്ങളുടെ കൈവശം ഭൗതിക രേഖ ഉണ്ടായിരിക്കണമെന്നില്ല.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

എന്നാല്‍ അത് എവിടെയും അന്വേഷിച്ചു പോവേണ്ട; നിങ്ങളുടെ മൊബൈല്‍ ഫോണില്‍ തന്നെ വളരെ എളുപ്പത്തില്‍ അത് ലഭ്യമാക്കാന്‍ കഴിയും.
മന്ത്രാലയത്തിന്റെ വെബ്സൈറ്റിലൂടെയും മൊബൈല്‍ ആപ്പിലൂടെയും സൗജന്യമായി നിങ്ങളുടെ തൊഴില്‍ കരാര്‍ ഡൗണ്‍ലോഡ് ചെയ്യാം.

തൊഴില്‍ കരാര്‍ എന്തിന് സൂക്ഷിക്കണം

  1. ശമ്പളം, ആനുകൂല്യങ്ങള്‍, ജോലി സമയം, ജോലിയുടെ ഉത്തരവാദിത്തങ്ങള്‍ എന്നിവയുള്‍പ്പെടെ, നിങ്ങളുടെ ജോലിയുമായി ബന്ധപ്പെട്ട വ്യവസ്ഥകളും ആനുകൂല്യങ്ങളും ഉത്തരവാദിത്തങ്ങളും അവകാശങ്ങളും എന്തൊക്കെ എന്നറിയാന്‍ തൊഴില്‍ കരാറിലൂടെ സാധിക്കും.
  2. നിങ്ങളുടെ തൊഴിലുടമയുമായി തര്‍ക്കങ്ങളോ അഭിപ്രായ വ്യത്യാസമോ ഉണ്ടായാല്‍ അതിന് നിയമപരമായ പരിഹാരം കാണണമെങ്കില്‍ പരസ്പരം അംഗീകരിച്ച തൊഴില്‍ കരാര്‍ പരിശോധിച്ചാല്‍ മതിയാവും.
  3. നിങ്ങളുടെ ജോലിയെ കുറിച്ചുള്ള എന്തെങ്കിലും വിശദാംശങ്ങളില്‍ സംശയമുണ്ടായാല്‍ അത് തീര്‍ക്കാനും കരാറിന്റെ പകര്‍പ്പ് കൈവശം ഉണ്ടായിരിക്കുന്നത് ഉപയോഗപ്രദമാണ്.
  4. വായ്പകള്‍, ബാങ്ക് അക്കൗണ്ട്, അപ്പാര്‍ട്ട്‌മെന്റ് വാടകയ്ക്കെടുക്കല്‍ തുടങ്ങിയ സാമ്പത്തിക കാര്യങ്ങള്‍ക്കും നിങ്ങളുടെ തൊഴില്‍ കരാര്‍ ആവശ്യമായി വരും.

വെബ്സൈറ്റ് സന്ദര്‍ശിച്ച് മെനു ടാബിലെ ‘സേവനങ്ങള്‍’ ക്ലിക്ക് ചെയ്ത ശേഷം ‘അംഗീകൃത കരാര്‍ കാണുക’ എന്നത് തിരഞ്ഞെടുക്കുകയാണ് അദ്യം ചെയ്യേണ്ടത്. തുടര്‍ന്ന് ‘സേര്‍ച്ച് ബൈ ഇഐഡി നമ്പര്‍’ എന്നത് ക്ലിക്ക് ചെയ്ത് ഒടിപി റിക്വസ്റ്റ് ചെയ്യുക. നിങ്ങളുടെ എമിറേറ്റ്‌സ് ഐഡിയില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് ഒടിപി വരും. ഒടിപി നല്‍കി ‘വ്യൂ അപ്രൂവ്ഡ് കോണ്‍ട്രാക്ട്’ എന്നത് ക്ലിക്ക് ചെയ്താല്‍ കരാര്‍ ഡൗണ്‍ലോഡ് ചെയ്യാം.

മന്ത്രാലയത്തിന്റെ മൊബൈല്‍ ആപ്പ് വഴിയാണെങ്കില്‍ ആപ്പ് തുറന്ന് നിങ്ങളുടെ യുഎഇ പാസ് ഉപയോഗിച്ച് ലോഗിന്‍ ചെയ്യണം. നിങ്ങള്‍ക്ക് അക്കൗണ്ട് ഇല്ലെങ്കില്‍, സൈന്‍ അപ്പ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് നിങ്ങളുടെ കോണ്‍ടാക്റ്റ് വിവരങ്ങള്‍, ലേബര്‍ കാര്‍ഡ് നമ്പര്‍ എന്നിവ പോലുള്ള വിശദാംശങ്ങള്‍ നല്‍കണം. ലോഗിന്‍ ചെയ്തുകഴിഞ്ഞാല്‍, ‘എന്റെ ഡാഷ്ബോര്‍ഡ്’ ടാപ്പുചെയ്ത് ‘കരാര്‍’ കാണുന്നത് വരെ താഴേക്ക് സ്‌ക്രോള്‍ ചെയ്യുക. അവിടെ നിങ്ങളുടെ കരാര്‍ കാണാനാകും, കൂടാതെ അത് നിങ്ങളുടെ ഫോണില്‍ സേവ് ചെയ്യാനുള്ള ഓപ്ഷനും ലഭിക്കും.
Employment Contracts In The Uae Rules And Regulations

Comments (0)

Leave a Reply

Your email address will not be published. Required fields are marked *