emirates offer; ദുബായിലേക്ക് യാത്ര ചെയ്യുന്നവർക്ക് സൗജന്യ 5-സ്റ്റാർ ഹോട്ടൽ താമസം : ഓഫറുമായി എമിറേറ്റ്സ്
എമിറേറ്റ്‌സ് എയർലൈൻസ് ഈ സമ്മർ സീസണിൽ ദുബായിലേക്കുള്ള യാത്രക്കാർക്ക് ദുബായിൽ കോംപ്ലിമെൻ്ററി 5-സ്റ്റാർ ഹോട്ടൽ താമസം പ്രഖ്യാപിച്ചു. ജൂലൈ 4 മുതൽ സെപ്റ്റംബർ 15 വരെ യാത്ര ചെയ്യാനായി ജൂലൈ 1 മുതൽ 21 വരെയുള്ള ദിവസങ്ങളിൽ ടിക്കറ്റ് എടുക്കുന്ന ഫസ്റ്റ് അല്ലെങ്കിൽ ബിസിനസ് ക്ലാസ്, ഇക്കോണമി റിട്ടേൺ ടിക്കറ്റുകൾ എടുക്കുന്ന യാത്രക്കാർക്ക് ഈ ഓഫർ ലഭിക്കുമെന്ന് എമിറേറ്റ്‌സ് എയർലൈൻ അറിയിച്ചു.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/D2yiPJ8YvjU0YMGnwAz0wR
യാത്രക്കാർക്ക് ദുബായിലെ JW മാരിയറ്റ് മാർക്വിസ് ഹോട്ടലിൽ രണ്ട് രാത്രി സൗജന്യമായി താമസിക്കാം. പ്രീമിയം ഇക്കോണമിയിലോ ഇക്കോണമിയിലോ ബുക്ക് ചെയ്‌തവർക്ക് ഒരു രാത്രി സൗജന്യ താമസം ആസ്വദിക്കാം.
ഉപഭോക്താക്കൾക്ക് 24 മണിക്കൂറിലധികം ദുബായിലേയ്‌ക്കോ അവിടെ നിർത്തുന്നതിനോ ഉള്ള എല്ലാ മടക്ക ടിക്കറ്റുകൾക്കും ഈ ഓഫർ ലഭിക്കുമെന്ന് എയർലൈൻ അറിയിച്ചു. എയർലൈനിൻ്റെ വെബ്‌സൈറ്റ്, ആപ്പ്, ടിക്കറ്റിംഗ് ഓഫീസുകൾ, ട്രാവൽ ഏജൻ്റുമാർ എന്നിവ വഴി നടത്തിയ ബുക്കിംഗുകളിലും ഈ ഓഫർ ലഭ്യമാണ്.
ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ: https://www.emirates.com/in/english/special-offers/your-stay-at-jw-marriott-marquis-is-on-us/
Comments (0)