ഈ എമിറേറ്റിൽ ഇലക്ട്രിക് ബസ് സർവീസ് ആരംഭിക്കുന്നു
ഷാർജയിലെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി ഇലക്ട്രിക് ബസുകളുടെ ആദ്യഘട്ടം പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചു. 2050- ലെ കാലാവസ്ഥാ ന്യൂട്രാലിറ്റി സംരംഭത്തെ പിന്തുണക്കുന്നതി നുള്ള ശ്രമങ്ങളുടെ ഭാഗമായി ഹരിത പൊതുഗതാഗതം മെച്ചപ്പെടുത്തുന്നതിനും പാരി സ്ഥിതിക സുസ്ഥിരത കൈവരിക്കുന്നതിനും ലക്ഷ്യമിട്ടാണ് ആദ്യഘട്ടത്തിൽ മൂന്ന് റൂട്ടുകളിലായി പത്ത് ബസുകൾ ഓടിക്കുക.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/GP5QFVhrFYr80EmJZFoXFe
ഒമ്പത് മീറ്റർ വരെ നീളമുള്ള സ്റ്റാൻഡേർഡ് ബസ്സുകളായിരിക്കും പുറത്തിറക്കുക. ഓരോ ബസിനും 41 യാത്രക്കാ ഉൾക്കൊള്ളാനുള്ള ശേഷിയുണ്ട്. യൂറോപ്യൻ സുരക്ഷാ സർട്ടിഫിക്കേഷൻ അടക്കമുള്ള ആഗോള സുരക്ഷാ മാനദണ്ഡങ്ങൾ, യു എ ഇയിലെ കാ ലാവസ്ഥക്ക് അനുയോജ്യമായ, എയർകണ്ടീഷനിംഗ്, ബാറ്ററി കൂളിംഗ് സംവിധാനം തുടങ്ങിയവ ബസുകളിലുണ്ടാവും.
Comments (0)