Dubai summer surprice;ഈ സമ്മർ ആഘോഷമാക്കാം!!പരിപാടികളും ഷോപ്പിങ് ഓഫറുകളും പ്രൈസുകളുമായി ദുബൈ സമ്മർ സർപ്രൈസ് തിയതി പ്രഖ്യാപിച്ചു
Dubai summer surprice;ദുബൈ: വിവിധ പരിപാടികളും ഷോപ്പിങ് ഓഫറുകളും പ്രൈസുകളുമായി ദുബൈ സമ്മർ സർപ്രൈസ് ജൂൺ 28 മുതൽ ആരംഭിക്കും.
ദുബൈ ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയ്ൽ എസ്റ്റാബ്ലിഷ്മെന്റ് സംഘടിപ്പിക്കുന്ന ദുബൈ സമ്മർ സർപ്രൈസിന്റെ 27ാമത് എഡിഷനാണ് ഇത്തവണ അരങ്ങേറുന്നത്. സെപ്റ്റംബർ ഒന്നിന് വേനൽക്കാല പ്രത്യേക ഓഫറുകളുടെ സമയം അവസാനിക്കും.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok
65 ദിവസം നീളുന്ന പരിപാടിയിൽ സന്ദർശകർക്കും താമസക്കാർക്കും ഷോപ്പിങ്, ഡൈനിങ് അനുഭവങ്ങൾക്കൊപ്പം തത്സമയ സംഗീത, വിനോദ പരിപാടികൾ ആസ്വദിക്കുന്നതിനും അവസരമൊരുക്കും.
Comments (0)