Posted By Nazia Staff Editor Posted On

Dubai summer surprice; ദുബായ് സമ്മർ സർപ്രൈസ്; ഭാഗ്യശാലികളെ കാത്തിരിക്കുന്നത് 5 കോടി ദിർഹത്തിൻ്റെ സമ്മാനങ്ങൾ;വേഗം റെഡിയാവു!!

Dubai summer surprice;ദുബായ് ∙ അവധിക്കാലം ആഘോഷിക്കാൻ ദുബായ് സമ്മർ സർപ്രൈസസിന് ഇന്നു തുടക്കം. 65 ദിവസം നീളുന്ന പരിപാടി ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്‌മെൻ്റാണ് (ഡിഎഫ്ആർഐ) സംഘടിപ്പിക്കുന്നത്. കൊക്ക കോള അരീനയിൽ ഗായകരായ ജോർജ് വസൂഫും അൽ ഷാമിയും നേതൃത്വം നൽകുന്ന സംഗീത കച്ചേരിയോടെയാണ് തുടക്കം. ലോകോത്തര റാപ്

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

ഇതിനകം ഒരു വരിക്കാരനാണോ? സൈൻ ഇൻ
ദുബായ് ∙ അവധിക്കാലം ആഘോഷിക്കാൻ ദുബായ് സമ്മർ സർപ്രൈസസിന് ഇന്നു തുടക്കം. 65 ദിവസം നീളുന്ന പരിപാടി ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്‌മെൻ്റാണ് (ഡിഎഫ്ആർഐ) സംഘടിപ്പിക്കുന്നത്. കൊക്ക കോള അരീനയിൽ ഗായകരായ ജോർജ് വസൂഫും അൽ ഷാമിയും നേതൃത്വം നൽകുന്ന സംഗീത കച്ചേരിയോടെയാണ് തുടക്കം. ലോകോത്തര റാപ് ആർട്ടിസ്റ്റുകളുടെ പ്രകടനങ്ങൾ തുടർന്നുള്ള ദിവസങ്ങളിൽ അരങ്ങേറും. സ്വർണം, ആഡംബര വാഹനങ്ങൾ, പ്രമുഖ ഹോട്ടലുകളിൽ താമസ പാക്കേജ് മറ്റ് 5 കോടി ദിർഹത്തിൻ്റെ സമ്മാനങ്ങളാണ് ഭാഗ്യശാലകളെ കാത്തിരിക്കുന്നത്.

രാജ്യാന്തര കലാകാരന്മാർ പങ്കെടുക്കുന്ന വിനോദ,വിജ്ഞാനങ്ങൾ വേനൽ വിസ്മയ കലാകാരന്മാർ പങ്കെടുക്കും. കാർട്ടൂൺ കഥാപാത്രങ്ങളുടെ വിസ്മയമൊരുക്കിയ മോധേഷ് വേൾഡ് ആണ് കൊച്ചുകൂട്ടുകാരുടെ ശ്രദ്ധാകേന്ദ്രം. മധ്യവേനൽ അവധിക്കായി 2 മാസത്തേക്ക് സ്കൂളുകൾ അടയ്ക്കുന്നതോടെ നാട്ടിൽ പോകാത്ത കുട്ടികളെയും കുടുംബ വിനോദ,വിജ്ഞാനത്തിൻ്റെ ആകർഷണങ്ങളിലേക്ക് ക്ഷണിക്കുന്നതിനാണ് വേനൽവിസ്മയം നടത്തുന്നത്.

ഒപ്പം വിപണിയുടെ ഉണർവും സഹായിക്കുന്നു. വിവിധ ഷോപ്പിങ് മാളുകൾ കേന്ദ്രീകരിച്ചാണ് വേനൽ വിസ്മയ പരിപാടികൾ നടക്കുന്നത്. ലോകരാജ്യങ്ങളിൽനിന്നുള്ള കലാകാരന്മാർ കഥപറഞ്ഞും പാട്ടുപാടിയും നൃത്തം ചെയ്തും വേനൽ വിസ്മയത്തെ അവിസ്മരണീയമാക്കും. ഷോപ്പിങ് മാളുകൾ, തീം പാർക്കുകൾ, വിനോദ ആകർഷണങ്ങൾ, ഹോട്ടൽ താമസ പദ്ധതി തുടങ്ങി നിരവധി പ്രമോഷൻ പാക്കേജുകളും ഒരുക്കിയിട്ടുണ്ട്.

ഇനോക് പെട്രോൾ പമ്പിൽ 50 ദിർഹം ചെലവഴിക്കുന്നവർക്കും വിവിധ ഷോപ്പിങ് മാളുകളിൽ 50 മുതൽ 300 ദിർഹം വരെ ചെലവാക്കുന്നവർക്കും നറുക്കെടുപ്പിലൂടെ സമ്മാനങ്ങൾ നേടാം.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *