Dubai rta;ദുബൈയില്‍ നിന്നും ഹത്തയിലേക്ക് ബസില്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണോ, എങ്കില്‍ നിങ്ങളിതറിയണം
Dubai rta;ദുബൈയില്‍ വാരാന്ത്യങ്ങള്‍ എപ്പോഴും ആസ്വാദ്യകവരവും ആവേശകരവുമാണ്. മറ്റു ദിവസങ്ങളിലധികവും ജോലി സംബന്ധമായി തിരക്കിലായതിനാല്‍ തന്നെ ദുബൈ നിവാസികള്‍ അധികവും യാത്രകള്‍ക്കും മറ്റുമായി തിരഞ്ഞടുക്കുന്നത് വാരാന്ത്യങ്ങളാണ്. നഗരത്തിന്റെ തിരക്കുകളില്‍ നിന്നും മറ്റും മാറി പ്രകൃതി ഭംഗി ആസ്വദിക്കാനായി അധികമാളുകളും തെരഞ്ഞെടുക്കുന്ന സ്ഥലമാണ് ഹത്ത. എന്നാല്‍ ഇപ്പോള്‍ ഡ്രൈവിംഗ് ബുദ്ധിമുട്ടുകളില്ലാതെ തന്നെ ദുബൈയിലെ ഉയര്‍ന്ന പ്രദേശങ്ങളിലേക്കുള്ള യാത്ര ആസ്വദിക്കാം.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok
ബസ് സമയവും റൂട്ടുകളും
ദുബൈയില്‍ നിന്നും ഹത്തയിലേക്ക് RTA ബസ് സര്‍വീസിന് രണ്ടു റൂട്ടുകളാണുള്ളത്. ഹത്ത എക്‌സ്പ്രസും, രണ്ടാമത്തേത് ടൂറിസ്റ്റ് സ്‌പെഷ്യല്‍ സര്‍വീസായ ഹത്താ ഹോപ് ഓണ്‍ ഹോപ് ഓഫ് സര്‍വീസും
ഹത്താ എ്ക്‌സ്പ്രസ്
ദുബായ് മാളില്‍ നിന്നും ആരംഭിക്കുന്ന ഹത്താ എ്ക്‌സ്പ്രസ് ഓരോ രണ്ടു മണിക്കൂറിലും സര്‍വീസ് നടത്തുന്നു. രാവിലെ 7 മണി മുതല്‍ രാത്രി 7 വരെയാണ് ഹത്ത എക്‌സ്പ്രസ് സര്‍വീസ് നടത്തുന്നത്. യാത്രയില്‍ നിങ്ങള്‍ക്ക് വിശ്രമിക്കാനായി ഹത്ത എക്‌സ്പ്രസ് ഡീലക്‌സ് കോച്ചുകളും വാഗ്ദാനം ചെയ്യുന്നു.
ഹത്താ ഹോപ് ഓണ്‍ ഹോപ് ഓഫ്
ഇതൊരു ടൂറിസ്റ്റ് സ്‌പെഷ്യല്‍ സര്‍വീസാണ് ഹത്ത ബസ് സ്റ്റേഷനില്‍ നിന്നാരംഭിച്ച് തിരിച്ച് ഹത്തയില്‍ തന്നെ എത്തുന്ന രീതിയിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 7 മണി മുതല്‍ രാത്രി 7 വരെയാണ് ഹത്താ ഹോപ് ഓണ്‍ ഹോപ് ഓഫ് സര്‍വീസുകള്‍ നടത്തിവരുന്നത്. ഹത്ത ബസ് സ്‌റ്റേഷനില്‍ നിന്ന് ഓരോ 30 മിനിറ്റിലും ഹത്താ ഹോപ് ഓണ്‍ ഹോപ് ഓഫ് സര്‍വീസുകളുണ്ട്. ഹത്താ ഡാം, ഹത്ത ഹെറിറ്റേജ് വില്ലേജ്, ഹത്ത വാദി ഹബ്ബ്, ഹത്ത ഹില്‍ പാര്‍ക്ക് എന്നിവിടങ്ങളിലാണ് ഹത്താ ഹോപ് ഓണ്‍ ഹോപ് ഓഫ് സര്‍വീസുകള്‍ക്ക് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.
യാത്രാസമയവും യാത്രാച്ചിലവും
ദുബൈ മാള്‍ സ്റ്റേഷനില്‍ നിന്ന് ഹത്ത ബസ് സ്റ്റേഷനിലെത്താന്‍ ഏകദേശം ഒന്നര മണിക്കൂര്‍ സമയമാണാവശ്യം. യാത്രാ സൗകര്യങ്ങള്‍ക്കു പുറമേ ഹത്താ യാത്രക്കുള്ള ബസ് നിരക്കും സാധാരണക്കാരന് താങ്ങാവുന്നതാണ്. ഹത്ത എക്‌സ്പ്രസിന്, ഹത്തയിലെത്താന്‍ 25 ദിര്‍ഹവും തിരികെ ദുബൈയിലേക്ക് 25 ദിര്‍ഹവുമാണ് യാത്രാനിരക്ക്. ഹത്താ ഹോപ് ഓണ്‍ ഹോപ് ഓഫ് സര്‍വീസുകള്‍ക്ക് ഒരു ബസ്‌സ്റ്റോപ്പിന് 2 ദിര്‍ഹം എന്ന നിലയിലാണ് നിരക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

Comments (0)