Dubai property rent;ദുബൈയില്‍ വസ്തു പാട്ടത്തിനെടുക്കുന്നവരാണോ നിങ്ങള്‍, എങ്കില്‍ ഇതറിഞ്ഞിരിക്കുക
Dubai property rent;എക്കാലത്തും വികസിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രോപ്പര്‍ട്ടി മാര്‍ക്കറ്റാണ് ദുബൈയിലേത്.സ്ഥലം വാങ്ങാന്‍ ആകാത്തവര്‍ക്ക് എപ്പോഴും നല്ലൊരു മാര്‍ഗമാണ് പാട്ടത്തിനെടുക്കല്‍.ദുബൈ നിവാസികള്‍ക്കും, പ്രവാസികള്‍ക്കും, ഭൂവുടമകള്‍ക്കും, കുടിയാന്‍മാര്‍ക്കുമെല്ലാം എമിറേറ്റിന്റെ നിയമങ്ങള്‍ അറിയാന്‍ സഹായിക്കുന്ന ഒന്നാണ് RERA യുടെ EJARI ഭൂവുടമകളും കുടിയാന്‍മാരും കരാറിലെത്തിയാല്‍ രജിസ്റ്റര്‍ ചെയ്യേണ്ട ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം കൂടിയാണിത്. 2007 ലെ 26ാം നമ്പര്‍ നിയമം അറിയപ്പെടുന്നത് തന്നെ എമിറേറ്റിലെ ഭൂവുടമകളും വാടകക്കാരും തമ്മിലുള്ള ബന്ധം നിയന്ത്രിക്കുന്ന നിയമം എന്നാണ്. പാട്ടത്തിനെടുത്ത എല്ലാ സ്വത്തുവകകളെക്കുറിച്ചുള്ള നിയമവും ഇതില്‍ ഉള്‍പ്പെടുന്നു. വാടക അല്ലെങ്കില്‍ പാട്ടക്കരാറിന് ആവശ്യമായ രേഖകളും പ്രമാണങ്ങളും പാസ്‌പോര്‍ട്ട് കോപ്പി താമസവിസ കോപ്പി എമിറേറ്റ്‌സ് ഐഡിയുടെ പകര്‍പ്പ് മൊത്തം വാര്‍ഷിക വാടകയുടെ 5 ശതമാനത്തിന്റെ ചെക്ക് വെള്ളം, വൈദ്യുതി, ഗ്യാസ്, ടെലികമ്മ്യൂണിക്കേഷന്‍ എന്നിങ്ങനെയുള്ള അത്യാവശ്യ സേവനങ്ങളും ഉള്‍പ്പെടുന്നതിനാല്‍ തന്നെ നിരവധി രേഖകള്‍ ദുബൈ ലാന്റ് ഡിപ്പാര്‍ട്ട്‌മെന്റിന് സമര്‍പ്പിക്കേണ്ടതായുണ്ട്.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok
വാടകക്കരാറിന്റെ കാലാവധി വ്യക്തമാക്കുന്നത് കരാറില്‍ നിര്‍ണായകമാണ്, ഇല്ലെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള തര്‍ക്കമുണ്ടായാല്‍ കാലാവധി തെളിയിക്കുന്നത് വളരെയധികം പ്രയാസമുള്ള ഒന്നായിരിക്കും. പാട്ടക്കരാര്‍ ഇജാരിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനാവശ്യമായ രേഖകള്‍ യതാര്‍ത്ഥ കരാര്‍ രേഖ എമിറേറ്റ്‌സ് ഐഡിയുടെ പകര്‍പ്പ് സെക്ക്യുരിറ്റി ഡെപ്പോസിറ്റിന്റേയും പേയ്‌മെന്റ് ചെക്കുകളുടെയും തെളിവ് ഭൂവുടമയുടെയും വാടകക്കാരന്റെയും പാസ്‌പോര്‍ട്ട് പകര്‍പ്പ് താമസ വിസ കോപ്പി DEWA യില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന യൂണിറ്റിന്റെ നമ്പര്‍.
DEWA യില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യമായ രേഖകള്‍ DEWA പരിസരം നമ്പര്‍ എജാരി നമ്പര്‍ ഭൂവുടമയുടെ പാസ്‌പോര്‍ട്ട് കോപ്പി വാടകക്കാരന്റെ പാസ്‌പോര്‍ട്ട് പകര്‍പ്പും എമിറേറ്റ്‌സ് ഐഡിയുംDEWA ഫോറം സെക്ക്യൂരിറ്റി ഡെപ്പോസിറ്റ് അടച്ച രസീത് പാട്ടത്തിനെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍ ഏജന്റ് RERA രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക, ദുബൈ rest ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഏജന്‍സികളെയും, ഏജന്റ്മാരെയും പറ്റി മനസ്സിലാക്കുക കമ്പനി വിശദാംശങ്ങള്‍ ലഭിച്ച ശേഷം മാത്രം പണമോ, ചെക്കുകളോ കൈമാറുക ഏജന്‍സി കമ്മിഷണണ്‍ 5 ശതമാനം + വാറ്റ് ആണ്. ഫര്‍ണിഷ് ചെയ്യാത്ത കെട്ടിടങ്ങള്‍ക്ക് 5 ശതമാനവും, ഫര്‍ണിഷ് ചെയ്ത കെട്ടിടങ്ങള്‍ക്ക് 10 ശതമാനവും ആണ് സെക്ക്യൂരിറ്റി ഡെപ്പോസിറ്റ് വാടക നിരക്കുകള്‍ വാടകക്കാര്‍ക്ക് ഒറ്റത്തവണയോ ഒന്നിലധികവും തവണയോ ആയി പണം നല്‍കാനുള്ള സൗകര്യമുണ്ട്. ഇടനിലക്കാരുമായി കൂടിയാലോചിച്ചവര്‍ക്ക് 5 ശതമാനം വരെ കമ്മീഷണ്‍ നല്‍കേണ്ടതായി വരുന്നതാണ്. ഹൗസിങ് ഫീസ് ദുബായ് മുന്‍സിപ്പാലിറ്റിക്ക് നല്‍കണം, ഇത് വാര്‍ഷിക വാടക നിരക്കിന്റെ 5 ശതമാനമായി കണക്കാക്കി പ്രതിമാസ വൈദ്യുതി, ജല, ബില്ലുകളില്‍ കുറക്കുന്നു. ഭൂവുടമയും വാടകക്കാരനും തമമിലുള്ള തര്‍ക്കങ്ങള്‍ ദുബൈ ഭൂ വകുപ്പിലെ വാടക തര്‍ക്കകേന്ദ്രം വഴി തീര്‍പ്പാക്കേണ്ടതാണ്
വാടകക്കാരെ പുറത്താക്കുന്ന രീതി
നോട്ടീസ് നല്‍കി 30 ദിവസത്തിനുള്ളില്‍ വാടകക്കാരന് വാടക നല്‍കാനായില്ലെങ്കില്‍ ഭൂവുടമക്ക് വാടകക്കാരനെ പുറത്താക്കാം
വസ്തു ദുരുപയോഗം ചെയ്താല്‍ ഉടമക്ക് വാടകക്കാരനെ പുറത്താക്കാം
വസ്തുവിന് പുനരുദ്ധാരണം ആവശ്യമാണെങ്കില്‍ ഭൂവുടമക്ക് വാടകക്കാരനെ പുറത്താക്കാം, പക്ഷെ ഇതിനന്തിമാനുപതി നല്‍കുന്നത് ദുബായ് മുന്‍സിപ്പാലിറ്റിയാണ്.
ഒരു വാടകക്കാരന്‍ വസ്തുവില്‍ നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി കണ്ടെത്തിയാലും ഭൂവുടമക്ക് വാടകക്കാരനെ പുറത്താക്കാം.
Comments (0)