Global report on Dubai; ദുബായിൽ പ്രോപ്പര്‍ട്ടി വിലയും, വാടകയും വരും നാളുകളില്‍ കുറയുമെന്ന് റിപ്പോര്‍ട്ട്;കാരണം ഇതാണ്
Global report on Dubai; ദുബൈയില്‍ അടുത്ത 18 മാസത്തേക്ക് പ്രോപ്പര്‍ട്ടി വിലകളില്‍ ഗണ്യമായ മാറ്റങ്ങളുണ്ടാകില്ലെന്ന് റിപ്പോര്‍ട്ട്. 18 മാസങ്ങള്‍ക്ക് ശേഷം വിലകളില്‍ ഇടിവുണ്ടാവാന്‍ സാധ്യതയുണ്ട്. കോവിഡിന് ശേഷം പുതിയ പല പ്രോജക്ടുകളും ലോഞ്ച് ചെയ്തതാണ് വിലയിടിവിന് കാരണമാവുകയെന്നും എസ്& പി ഗ്ലോബല്‍ പുറത്തിറക്കിയ പഠനത്തില്‍ പറയുന്നു.
യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K
നിലവില്‍ പശ്ചിമേഷ്യയില്‍ ഉടലെടുത്ത സംഘര്‍ഷങ്ങള്‍ ലോക്കല്‍ മാര്‍ക്കറ്റിനെ സ്വാധീനിച്ചിട്ടെല്ലെന്നാണ് കണ്ടെത്തല്‍. തദ്ദേശീയരും വിദേശികളും ഒരുപോലെ മാര്‍ക്കറ്റില്‍ പണമിറക്കാന്‍ തയ്യാറാവുന്നതും, വിസ നടപടികളിലെ സുതാര്യതയുമാണ് പ്രോപ്പര്‍ട്ടി മേഖലയെ പിടിച്ച് നിര്‍ത്തുന്നത്. മാത്രമല്ല ആഭ്യന്തര മാര്‍ക്കറ്റില്‍ സപ്ലൈ വര്‍ധിച്ചത് വാടകയിനത്തിലും സാരമായ കുറവ് രേഖപ്പെടുത്തുമെന്നും പഠനത്തില്‍ പറയുന്നു. 2022-23 കാലയളവില്‍ മുന്‍കൂട്ടി വിറ്റുപോയ ധാരാളം പ്രോപ്പര്‍ട്ടികളാണ് ഡെലിവറി ചെയ്യാനിരിക്കുന്നത്. ഇതോടെ 2025-26 കാലയളവില്‍ റസിഡന്‍ഷ്യല്‍ സപ്ലൈ സ്റ്റോക്ക് 1,82,000 യൂണിറ്റിലേക്ക് വര്‍ധിച്ചേക്കും.
2026 ഓടെ ദുബൈയിലെ ജനസംഖ്യ 4 മില്യണിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ട്. ജനസംഖ്യ വര്‍ധനവും, ഉയര്‍ന്ന വാടക നിരക്കും, സ്‌ക്വയര്‍ ഫീറ്റുകള്‍ക്കുള്ള ഉയര്‍ന്ന മൂല്യവും കണക്കിലെടുത്താല്‍ യൂറോപ്പിലെ പല രാജ്യങ്ങളേക്കാളും ഉയര്‍ന്ന റിയല്‍ എസ്റ്റേറ്റ് നിക്ഷേപമാണ് ദുബൈയിലുള്ളത്. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ കുതിച്ച് ചാട്ടം സാധ്യമാക്കുന്നതിനായി ദുബൈ ഭരണകൂടം ആരംഭിച്ച D33 പദ്ധതിയും രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് മേഖലയിലെ കുതിപ്പിന് കാരണമായെന്നും എസ്& പി ഗ്ലോബല്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
Comments (0)