Dubai mall; ദുബായ് മാളിലെത്തുന്ന സന്ദർശകരെ ലക്ഷ്യമിട്ട് മോഷണം: നാല് പേർ പിടിയിൽ
ദുബായ് മാളിലെ സന്ദർശകരെ ലക്ഷ്യമിട്ട് വിലപിടിപ്പുള്ള സാധനങ്ങൾ മോഷ്ടിച്ച നാലംഗ സംഘത്തെ പൊലീസ് പിടികൂടി. യുഎഇയിൽ കാൽനടയാത്രക്കാരും വിനോദസഞ്ചാരികളും കൂടുതലായി എത്തുന്ന തിരക്കേറിയ സ്ഥലങ്ങളിൽ, പ്രത്യേകിച്ച് ദുബായ് മാൾ പോലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പോക്കറ്റടിയും മോഷണവും വർധിച്ചതിനെ തുടർന്നാണ് ദുബായ് പോലീസ് സിവിൽ വേഷത്തിലെത്തി മോഷ്ടാക്കളെ പിടികൂടിയത്.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക*https://chat.whatsapp.com/GHSbYqrYiiH864uYNWL5ok
സന്ദർശകരുടെ സുരക്ഷ ഉറപ്പാക്കാൻ ജനക്കൂട്ടവുമായി ഇടപഴകാനും സ്ഥിതിഗതികൾ നിരീക്ഷിക്കാനുമായി പോലീസുകാരുടെ സംഘം മാളിൽ സിവിൽ വേഷത്തിൽ തമ്പടിച്ചിരുന്നു. ദുബായ് മാളിലെ ഡാൻസിങ് ഫൗണ്ടൻ ഏരിയയിൽ ഫൗണ്ടൻ ഷോ കാണുന്നതായി നടിച്ച് ഒരു സ്ത്രീയുടെ ബാഗിൽ നിന്ന് മൊബൈൽ ഫോൺ മോഷ്ടിക്കാൻ ശ്രമിക്കുകയായിരുന്നു.
അസർബൈജാനിൽ നിന്നുള്ള 28, 45, 54 വയസ്സുള്ള മൂന്ന് പേരും താജിക്കിസ്ഥാനിൽ നിന്നുള്ള 23 വയസ്സുള്ള ഒരാളും അടങ്ങുന്ന നാലംഗ മോഷണ സംഘമാണ് പൊലീസ് പിടിയിലായത്. മോഷണത്തിന് ഇരയായ സ്ത്രീയുടെ ശ്രദ്ധ തിരിക്കാനും മോഷണം ഏകോപിപ്പിക്കാനും പിന്നീട് തിരിച്ചറിയാതിരിക്കാൻ ചിതറി പോകുന്നതുമായ അവരുടെ പ്രവർത്തനങ്ങൾ സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയതോടെ തടവ് ശിക്ഷയ്ക്കും നാടുകടത്തലിനും കോടതി ഉത്തരവിട്ടു.
Comments (0)