Dubai Duty Free lucky draw;ഒറ്റ രാത്രി കൊണ്ട് തലവര മാറി!! എത്തിയത് അപ്രതീക്ഷിത ഭാഗ്യം;കോടീശ്വരനായി യുഎഇയിലെ പ്രവാസി
Dubai Duty Free lucky draw:ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയർ ആൻഡ് ഫൈനെസ്റ്റ് സർപ്രൈസ് നറുക്കെടുപ്പിൽ കോടീശ്വരനായി യുഎഇയിലെ പ്രവാസി. ബുധനാഴ്ച ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കോൺകോർസ് സിയിൽ നടന്ന നറുക്കെടുപ്പിൽ ഷാർജയിൽ താമസിക്കുന്ന കനേഡിയൻ പൗരൻ ഹിഷാം അൽഷെലാണ് വിജയിയായത്. ഒരു മില്യൺ ഡോളറാണ് സമ്മാനമായി ലഭിച്ചത്.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok
ജൂലൈ 24ന് തുർക്കിയിലെ ഇസ്താംബൂളിലേക്കുള്ള യാത്രാമധ്യേ വാങ്ങിയ ടിക്കറ്റ് നമ്പർ 4481നാണ് സമ്മാനം ലഭിച്ചത്. നറുക്കെടുപ്പ് ആരംഭിച്ചതിന് ശേഷം മില്ലേനിയം മില്യണയർ നേടുന്ന പത്താമത്തെ കനേഡിയൻ പൗരനാണ് അൽഷെൽ. ദുബായ് നിവാസിയായ 35 കാരിയായ ഇന്ത്യൻ വംശജയായ പ്രിയ സോമിക്കും നറുക്കെടുപ്പിൽ സമ്മാനം ലഭിച്ചു. ജൂലൈ 18-ന് ന്യൂഡൽഹിയിലേക്കുള്ള യാത്രാമധ്യേ വാങ്ങിയ ഫൈനെസ്റ്റ് സർപ്രൈസ് സീരീസ് 1887-ൽ ടിക്കറ്റ് നമ്പർ 0533 ഉള്ള റേഞ്ച് റോവർ സ്‌പോർട്ട് ഡൈനാമിക് എച്ച്എസ്ഇ പി400 (സാൻ്റോറിനി ബ്ലാക്ക്) കാറാണ് ലഭിച്ചത്. ഏറെ സന്തോഷമുണ്ടെന്നും വിശ്വസിക്കാനാവില്ലെന്നും രണ്ട് കുട്ടികളുടെ മാതാവായ പ്രിയ പറയുന്നു. ദുബായിൽ നിന്ന് കിർഗിസ്ഥാനിലെ ബിഷ്‌കെക്കിലേക്കുള്ള യാത്രാമധ്യേ വാങ്ങിയ ഫൈനെസ്റ്റ് സർപ്രൈസ് സീരീസ് 591 ലെ ടിക്കറ്റ് നമ്പർ 0501-ൽ FTR X R കാർബൺ (ബ്ലൂ കാൻഡി കാർബൺ) മോട്ടോർബൈക്ക് 35 കാരനായ കിർഗിസ് പൗരനായ താലൈബെക് റൈസ്ബേവ് സ്വന്തമാക്കി.
Comments (0)