Diabets challenge;യുഎഇയിൽ മധുരം കുറയ്ക്കാൻ നിങ്ങൾ തയ്യാറാണോ? എങ്കിൽ 20,000 ദിർഹം
Diabets challenge;യുഎഇയിൽ പ്രമേഹ ചലഞ്ച്! രാജ്യത്തെ താമസക്കാർക്ക് സൗജന്യമായി പ്രമേഹ ചലഞ്ചിൽ പങ്കെടുത്ത് 20,000 ദിർഹം വരെയുള്ള ക്യാഷ് പ്രൈസ് നേടാൻ അവസരം. ചലഞ്ചിലെ മികച്ച പുരുഷ, വനിത വിജയികൾക്ക് 5,000 ദിർഹം വീതവും രണ്ടും മൂന്നും സമ്മാന ജേതാക്കൾക്ക് യഥാക്രമം 3,000 ദിർഹം, 2,000 ദിർഹം വീതം ലഭിക്കും. ആരോഗ്യ-പ്രതിരോധ മന്ത്രാലയവുമായി (MoHAP-RAK) സഹകരിച്ച് RAK ഹോസ്പിറ്റൽ ആരംഭിച്ച RAK ഡയബറ്റിസ് ചലഞ്ചിൻ്റെ മൂന്നാം പതിപ്പ് ഇപ്പോൾ രജിസ്ട്രേഷൻ ആരംഭിച്ചു കഴിഞ്ഞു. മൂന്ന് മാസം നീണ്ടുനിൽക്കുന്ന മത്സരം സൗജന്യവും 18 വയസ്സിന് മുകളിലുള്ള എല്ലാ താമസക്കാർക്കും ലഭ്യവുമാണ്.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് www.rakdiabeteschallenge.com ൽ ഓഗസ്റ്റ് 5 മുതൽ 10 വരെ രജിസ്റ്റർ ചെയ്യാം. RAK ഹോസ്പിറ്റലിൽ ഓഗസ്റ്റ് 9 മുതൽ 11 വരെയുള്ള ദിവസങ്ങളിൽ നേരിട്ടെത്തി, രാവിലെ 9 മുതൽ 4.30 വരെയും രജിസ്റ്റർ ചെയ്യാം. 5.7-ഉം അതിനുമുകളിലും ഉള്ള HbA1C ലെവൽ ഉള്ള വ്യക്തികൾക്കായാണ് ചലഞ്ച് ഒരുക്കിയിരിക്കുന്നത്. ജീവിതത്തിലൊരു മാറ്റം വരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് അത് നടപ്പാക്കുന്നത്. പങ്കെടുക്കുന്നവർക്ക് ഫിസിക്കൽ, വെർച്വൽ വിഭാഗങ്ങൾക്കായി ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പങ്കെടുക്കുന്നവർക്ക് RAK ഹോസ്പിറ്റൽ സൗകര്യത്തിൽ സൗജന്യമായി BMI, HbA1C ടെസ്റ്റുകൾ നടത്താം. രജിസ്ട്രേഷനുമുമ്പ് ലൈഫ്സ്റ്റൈൽ ഇവാലുവേഷൻ ടെസ്റ്റുകളും ഓൺലൈനിൽ ലഭ്യമാണ്. വെർച്വൽ പങ്കാളികൾക്ക് അവരുടെ BMI, HbA1C ടെസ്റ്റുകൾ അവർക്ക് സൗകര്യപ്രദമായ ഏത് മെഡിക്കൽ ക്ലിനിക്കിലും സ്വന്തം ചെലവിൽ എടുക്കാം. രജിസ്ട്രേഷനുമുമ്പ് ലൈഫ്സ്റ്റൈൽ ഇവാലുവേഷൻ ടെസ്റ്റുകളും ഓൺലൈനിൽ ലഭ്യമാണ്.
Comments (0)