Posted By Nazia Staff Editor Posted On

Cyber fraud alert;’വൻ ഡിസ്കൗണ്ട് ഓഫറുകൾ തട്ടിപ്പാണ്, പണം നഷ്ടമാകും’; വ്യാജ ടിക്കറ്റ് മാഫിയ സജീവം, മുന്നറിയിപ്പുമായി പോലീസ്

Cyber fraud alert;റാസൽഖൈമ: വിമാനയാത്ര, കച്ചേരികൾ, ഹോട്ടൽ സ്റ്റേകൾ, സ്പോർട്സ് മത്സരങ്ങൾ, മറ്റ് പരിപാടികൾ എന്നിവയ്ക്കുള്ള ടിക്കറ്റുകളിൽ വൻ കിഴിവ് നൽകുമെന്ന വ്യാജ ഓഫറുകളുമായി യുഎഇയിൽ ഓൺലൈൻ തട്ടിപ്പ് സംഘം സജീവം. ഇവരുടെ കെണിയിൽ വീണ് പണം നഷ്ടമാവാതിരിക്കാൻ ജനങ്ങൾക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് റാസൽഖൈമ പോലീസ്.

യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

പോലീസിൻ്റെ മീഡിയ ആൻഡ് പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെൻ്റ് അവയർനെസ് ആൻഡ് മീഡിയ കാമ്പെയ്ൻസ് ബ്രാഞ്ച്, ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻ്റിൻ്റെ സഹകരണത്തോടെ, തട്ടിപ്പുകൾ ഒഴിവാക്കാനുള്ള നിർദേശങ്ങളുമായി ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോൾ സംശയാസ്‌പദമായതും എന്നാൽ ആകർഷകവും വലിയ തോതിൽ കിഴിവുകൾ വാഗ്ദാനം ചെയ്യുന്നതുമായ ഓഫറുകൾ ഒഴിവാക്കണമെന്ന് വീഡിയോയിൽ പറയുന്നു. ഔദ്യോഗിക വെബ്‌സൈറ്റുകൾ വഴിയോ അംഗീകൃത സെയിൽസ് ഔട്ട്‌ലെറ്റുകൾ പോലുള്ള വിശ്വസനീയമായ ഉറവിടങ്ങളിൽ നിന്നോ മാത്രമേ ടിക്കറുകൾ വാങ്ങാവൂ എന്നും ഉപയോക്താക്കളോട് അധികൃതർ അഭ്യർഥിച്ചു.

എന്തെങ്കിലും കാരണങ്ങളാൽ ടിക്കറ്റ് കാൻസൽ ചെയ്യേണ്ടി വരുന്ന സാഹചര്യങ്ങളിൽ അടച്ച ചാർജ് റീഫണ്ട് ചെയ്യാൻ അനുവദിക്കുന്ന സുരക്ഷിതവും വിശ്വസനീയവുമായ പേയ്‌മെൻ്റ് രീതികൾ ഉപയോഗിക്കുന്നതും പ്രധാനമാണെന്ന് പോലീസ് കൂട്ടിച്ചേർത്തു. ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോൾ ബാങ്ക് കൈമാറ്റങ്ങളും പണമിടപാടുകളും ഒഴിവാക്കണമെന്ന് വീഡിയോയിൽ പറയുന്നു.

പെട്ടെന്ന് തന്നെ പണം അടച്ചില്ലെങ്കിൽ ഡിസ്കൗണ്ട് ഓഫർ അവസാനിക്കുമെന്ന രീതിയിൽ ഉപയോക്താക്കളെ സമ്മർദ്ദത്തിലാക്കി പണമടപ്പിക്കുന്നതാണ് തട്ടിപ്പുകാരുടെ പൊതു രീതി. ഇത്തരം സമ്മർദ്ദങ്ങൾക്ക് ഒരു കാരണവശാലും തലവെച്ചു കൊടുക്കരുത്. ഇത്തരം ഇൻസ്റ്റൻ്റ് ഓഫറുകളുടെ കാര്യത്തിൽ ടിക്കറ്റുകൾക്ക് പണം അടക്കുന്നതിന് മുൻപ് അത് ശരിയാണോ എന്ന് സ്ഥാപനങ്ങളുമായി സംഘാടകരുമായോ ബന്ധപ്പെട്ട് ഉറപ്പുവരുത്താൻ ശ്രദ്ധിക്കണം. കുറഞ്ഞ വിലയിലുള്ള ടിക്കറ്റുകളോ പ്രത്യേക ഓഫറുകളോ പ്രോത്സാഹിപ്പിക്കുന്ന ഇമെയിലുകൾ, ടെക്സ്റ്റ് സന്ദേശങ്ങൾ, മീഡിയ ലിങ്കുകൾ എന്നിവയെ കരുതിയിരിക്കണം. വിനോദ ടിക്കറ്റ് തട്ടിപ്പ് ഒഴിവാക്കാൻ ഇവൻ്റിനായി തയ്യാറാക്കിയ ഔദ്യോഗിക ആപ്പുകൾ വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ ശ്രദ്ധിക്കണം എന്നും റാസൽഖൈമ പോലീസ് വീഡിയോയിലൂടെ ഓർമ്മപ്പെടുത്തി.

ആകർഷകമായ നമ്പർ പ്ലേറ്റുകൾ കുറഞ്ഞ വിലയിൽ ഓഫർ ചെയ്തും വൻ ശമ്പളം ലഭിക്കുന്ന ജോലികൾ വാഗ്ദാനം ചെയ്തു നിരവധി പേരിൽനിന്ന് ഓൺലൈൻ തട്ടിപ്പ് സംഘങ്ങൾ ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവങ്ങൾ ഇവിടെ വിവിധ എമിറേറ്റുകളിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയതരം ഓൺലൈൻ തട്ടിപ്പിനെ കുറിച്ച് ബോധവൽക്കരണവുമായി റാസൽഖൈമ പോലീസ് രംഗത്തെത്തിയിരിക്കുന്നത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *