Posted By greeshma venugopal Posted On

അബുദാബിയിൽ മരങ്ങൾ വെട്ടിനശിപ്പിച്ചാൽ 10,000 ദിർഹം പിഴ

അബുദാബി : എമിറേറ്റിൽ മരങ്ങൾ വെട്ടിനശിപ്പിക്കുന്നവർക്ക് 10,000 ദിർഹം പിഴ ചുമത്തുമെന്ന് മുനിസിപ്പാലിറ്റിയും ഗതാഗതവകുപ്പും അറിയിച്ചു. പ്രത്യേകിച്ചും എമിറേറ്റിലെ ഗാഫ്, സമർ, സിദ്ർ എന്നീ മൂന്നുതരം തദ്ദേശീയമരങ്ങൾ വെട്ടിനശിപ്പിക്കരുതെന്ന് അധികൃതർ ആവശ്യപ്പെട്ടു. നഗരവികസനത്തോടൊപ്പം മരങ്ങൾ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വവുമുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. സംരക്ഷണത്തിന്റെ ഭാഗമായി മരങ്ങൾക്ക് പ്രത്യേക നമ്പറുകളിടും. നിലവിൽ പരിസ്ഥിതിനിയമലംഘനങ്ങൾക്ക് വൻപിഴയാണ് ചുമത്തിവരുന്നത്. ഇതിനുപുറമേ താമസക്കാരുടെ ആരോഗ്യസുരക്ഷ മുൻനിർത്തി ഒട്ടേറെ പാരിസ്ഥിതികനടപടികളും അബുദാബി സ്വീകരിച്ചുവരുന്നുണ്ട്. വാട്സാപ്പ് ചാനലിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുക

കഴിഞ്ഞവർഷം അബുദാബിയിൽ അരളിച്ചെടിയുടെ (ഒലിയാൻഡർ) കൃഷിയും വിൽപ്പനയും നിരോധിച്ചിട്ടുണ്ട്. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി ഇക്കാര്യം തീരുമാനിച്ചത്. വിഷാംശം അടങ്ങിയ അരളിയുടെ അപകടസാധ്യത മുന്നിൽ കണ്ടാണ് നിരോധനം.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *