Social worker in uae; മാതാപിതാക്കളോട് മക്കളുടെ ക്രൂരത!! യുഎഇയിൽ സ്വന്തം മാതാപിതാക്കളെ വീട്ടിൽനിന്ന് ഇറക്കിവിട്ട് മക്കൾ;ഒടുവിൽ…

Social worker in uae: റാസൽഖൈമ : തമിഴ്‌നാട് സ്വദേശികളായ ദമ്പതികളെ മകളും മരുമകനും ചേർന്ന് താമസയിടത്തിൽനിന്നു ഇറക്കിവിട്ടതായി പരാതി. റാസൽഖൈമയിലായിരുന്നു സംഭവം. മകൾ പ്രസവിച്ചതിനാൽ പരിചരിക്കാനെത്തിയതായിരുന്നു ചെന്നൈ സ്വദേശികളായ മെഹ്ബൂബ് ഷെരീഫ് (70), ഭാര്യ സൂര്യ ബീഗം (69) എന്നിവർ. വീട്ടിൽനിന്ന് ഇറക്കിവിട്ട ഇരുവരും ബാഗുമായി റോഡിൽ കരഞ്ഞുകൊണ്ടു നിൽക്കുകയിരുന്നു.

യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

പ്രായമായ ദമ്പതികളെ സാമൂഹികപ്രവർത്തകയും റാസൽഖൈമ ആശുപത്രിയിലെ നഴ്‌സുമായ കോട്ടയം സ്വദേശിനി സിന്ധു നായരാണ് തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത്. ആഹാരവും വിശ്രമിക്കാൻ സൗകര്യവും ചെയ്തുകൊടുത്തശേഷം വെള്ളിയാഴ്ച ഇരുവർക്കും വിമാന ടിക്കറ്റെടുത്തുനൽകി സിന്ധു നാട്ടിലേക്കയക്കുകയിരുന്നു. ഒന്നരമാസം മുൻപാണ് സന്ദർശകവിസയിൽ ഇരുവരുമൊന്നിച്ച് മകളുടെയടുത്തെത്തിയത്. ആദ്യം അജ്‌മാനിലായിരുന്നു താമസം. പിന്നീടാണ് മകളും കുടുംബവും റാസൽഖൈമയിലേക്ക് മാറിയത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *