Posted By greeshma venugopal Posted On

പത്താം ക്ലാസ് പരീക്ഷ ഫലപ്രഖ്യാപനം നാളെയല്ല ; പ്രചരിക്കുന്ന കത്ത് വ്യാജം, വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി സിബിഎസ്ഇ

പത്താം ക്ലാസ് ഫലം മെയ് 6 ന് പ്രഖ്യാപിക്കുമെന്ന വാർത്ത തള്ളി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) .പ്രചരിക്കുന്നത് തെറ്റായ വാർത്തയാണ്. പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലങ്ങൾ ഈ മാസം പുറത്ത് വിടാൻ ബോർഡ് പദ്ധതിയിടുന്നുണ്ട്.

എന്നാൽ കൃത്യമായ തീയതിയും സമയവും ഇപ്പോൾ തീരുമാനിച്ചിട്ടില്ല. ഔദ്യോഗിക അറിയിപ്പ് പിന്നീട് വരും. സിബിഎസ്ഇ വ്യക്തമാക്കി. സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം 2025 മെയ് 2 ന് എന്ന് എഴുതിയ കത്ത് സോഷ്യൽ മീഡിയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. കത്ത് വ്യാജമാണെന്നും സിബിഎസ്ഇ പറഞ്ഞു. 4.2 ദശലക്ഷം വിദ്യാർത്ഥികളാണ് കത്തിന് പിന്നാലെ ആശയകുഴപ്പത്തിലായത് ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്.

സ്ഥിരീകരിക്കാത്ത വാർത്തകൾ പങ്കിടുന്നതിൽ നിന്ന് വിട്ടുനിൽക്കാനും അപ്‌ഡേറ്റുകൾക്കായി ഔദ്യോഗിക ഉറവിടങ്ങളെ മാത്രം വിശ്വസിക്കാനും ബോർഡ് വിദ്യാർത്ഥികളോടും രക്ഷിതാക്കളോടും അഭ്യർത്ഥിച്ചു. സ്ഥിരീകരിക്കാത്ത വാർത്തകൾ പങ്കിടുന്നത് ഒഴിവാക്കാനും അപ്‌ഡേറ്റുകൾക്കായി ഔദ്യോഗിക ഉറവിടങ്ങളെ മാത്രം ആശ്രയിക്കണമെന്നും സിബിഎസ്ഇ മുന്നറിയിപ്പ് നൽകി. കൃത്യവും സമയബന്ധിതവുമായ വിവരങ്ങൾക്ക് വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ cbse.gov.in സന്ദർശിക്കുക.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക

Comments (0)

Leave a Reply

Your email address will not be published. Required fields are marked *