Casting call;യുഎഇയിൽ ബാലതാരത്തിന് ആസിഫലിയുടെ സിനിമയിൽ അഭിനയിക്കാൻ അവസരം; ചെയ്യേണ്ടത് ഇത്രമാത്രം
Casting call;ദുബൈ: ആസിഫലിയുടെ പുതിയ ചിത്രത്തിൽ ദുബൈയിലെ അഭിനേതാക്കള്‍ക്കും അവസരമൊരുക്കി അണിയറ പ്രവർത്തകര്‍. അടുത്തവർഷം ജനുവരിയിൽ ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന സിനിമയിലേക്ക് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ ഏഴു മുതൽ ഒമ്പതു വരെ വയസ്സുള്ള ബാലതാരത്തെയാണ്(ആൺകുട്ടി) ക്ഷണിക്കുന്നത്. ‘ആയിരത്തൊന്നു നുണകൾ’ എന്ന സിനിമയുടെ സംവിധായകനായ യു.എ.ഇ പ്രവാസിയായ താമർ രചനയും സംവിധാനവും നിർവഹിക്കുന്നതാണ് ചിത്രം.
യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok
താൽപര്യമുള്ളവർ ഫോട്ടോയും ഒരു മിനിറ്റിൽ കുറഞ്ഞ വിഡിയോയും വാട്സ്ആപ് / ഇ-മെയിൽ വഴി സെപ്റ്റംബർ 10ന് മുമ്പായി അയക്കണം. അഭിനയിക്കാൻ താൽപര്യമുള്ള സ്പെഷൽ കിഡ്സിന് കൂടുതൽ പരിഗണന ലഭിക്കും. കൊച്ചിയിലും ദുബൈയിലും ഓഡിഷൻ ഉണ്ടായിരിക്കുന്നതാണെന്നും സംവിധായകൻ താമർ അറിയിച്ചു. ഇ-മെയിൽ: castingjef@gmail.com,ഫോൺ: 75599 38987
Comments (0)