Big ticket lucky draw;ഭാഗ്യം എന്നൊക്ക പറഞ്ഞാൽ ഇതാണ് ഭാഗ്യം!! പ്രവാസി മലയാളി അദ്ധ്യാപിക ബിഗ് ടിക്കറ്റിലൂടെ നേടിയത് വൻ തുക സമ്മാനം
Big ticket lucky draw;ഓഗസ്റ്റ് മാസം മുഴുവൻ ബിഗ് ടിക്കറ്റിന്റെ ദിവസേനെയുള്ള ഇലക്ട്രോണിക് ഡ്രോ വഴി വിജയികൾ നേടുന്നത് AED 50,000 വീതം. വിജയികളിൽ ഇന്ത്യ, ജോർദാൻ, പാകിസ്ഥാൻ, ബംഗ്ലദേശ് എന്നിവിടങ്ങളിൽ നിന്നുള്ളവരുണ്ട്.
യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok
ഫാസില നിഷാദ്
മലയാളിയായ ഫാസില, ഖത്തറിൽ ഇംഗ്ലീഷ് അധ്യാപികയാണ്. അഞ്ച് വർഷമായി ഭർത്താവിനൊപ്പം ബിഗ് ടിക്കറ്റെടുക്കുന്നുണ്ട്. വിജയി ആണെന്നറിഞ്ഞപ്പോൾ തനിക്ക് ആദ്യം ഞെട്ടലായിരുന്നു എന്ന് 29 വയസ്സുകാരിയായ ഫാസില പറയുന്നു. ഇ-മെയിലും വെബ്സൈറ്റും പരിശോധിച്ചാണ് വാർത്ത വസ്തുതയാണെന്ന് തിരിച്ചറിഞ്ഞത്. സെപ്റ്റംബർ മൂന്നിന് ഇതിലും വലിയ സമ്മാനം നേടാനാകുമെന്നാണ് ഫാസിലയുടെ പ്രതീക്ഷ. ക്യാഷ് പ്രൈസ് നാട്ടിലെ പുരോഗമിച്ചുകൊണ്ടിരിക്കുന്ന വീട് പണിക്ക് ഉപയോഗിക്കാനാണ് തീരുമാനം.
തമർ അബ്വിനി
കഴിഞ്ഞ 21 വർഷമായി ദുബായിൽ സ്ഥിരതാമസമാക്കിയ ജോർദാൻകാരനാണ് തമർ. ഒരു സഹപ്രവർത്തകനിൽ നിന്നാണ് രണ്ടു വർഷം മുൻപ് ബിഗ് ടിക്കറ്റിനെക്കുറിച്ച് തമർ അറിഞ്ഞത്. വിജയത്തിൽ സന്തുഷ്ടനാണ്, ബിഗ് ടിക്കറ്റ് വലിയ അവസരമാണെന്നും തമർ പറയുന്നു. തനിക്ക് ബിഗ് ടിക്കറ്റ് പരിചയപ്പെടുത്തിയ സഹപ്രവർത്തകന് പകുതി സമ്മാനത്തുക നൽകാനാണ് തമർ ആഗ്രഹിക്കുന്നത്. ഇനി ഗ്രാൻഡ് പ്രൈസ് തുകയായ 15 മില്യൺ ദിർഹം ലഭിച്ചാൽ അതും പകുതി വീതിക്കാൻ തമർ തയാറാണ്.
അമ്രാൻ ഹൈദർ
റാസ് അൽ ഖൈമയിലുള്ള പാകിസ്ഥാനിയായ അമ്രാൻ അഞ്ച് വർഷമായി സ്ഥിരമായി ബിഗ് ടിക്കറ്റ് എടുക്കാറുണ്ട്. ജീവിതം തന്നെ മാറ്റിയ അവസരമെന്നാണ് 50,000 ദിർഹം നേടിയതിനെക്കുറിച്ച് അദ്ദേഹം പറയുന്നത്. ഗ്രാൻഡ് പ്രൈസ് നേടാനും തനിക്കാകുമെന്ന് അദ്ദേഹം കരുതുന്നു. തൽക്കാലം ബാങ്ക് അക്കൗണ്ടിൽ സേവിങ്സ് ആയി പണം സൂക്ഷിക്കാനാണ് അമ്രാൻ ആഗ്രഹിക്കുന്നത്.
മുഹമ്മദ് റഷീദ്
ബംഗ്ലാദേശിൽ നിന്നുള്ള 29 വയസ്സുകാരനായ മുഹമ്മദ് റഷീദ് ദുബായിൽ ആണ് താമസിക്കുന്നത്. ആറ് മാസമായി സ്ഥിരമായി ബിഗ് ടിക്കറ്റ് കളിക്കുന്നു. ടിക്കറ്റ് തുക ഷെയർ ചെയ്യാൻ ഒപ്പം രണ്ട് സുഹൃത്തുക്കളുമുണ്ട്. ഇതുവരെ സമ്മാനത്തുക കൊണ്ട് എന്ത് ചെയ്യണമെന്ന് ചിന്തിച്ചിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. സ്ഥിരമായി ഗെയിം കളിക്കുന്നത് തുടരാനാണ് റഷീദ് പറയുന്നത്. ഭാഗ്യം ഉറപ്പായും വരുമെന്നും അദ്ദേഹം പറയുന്നു.
ഓഗസ്റ്റ് മാസം ബിഗ് ടിക്കറ്റ് എടുക്കുന്നവരിൽ നിന്നും ഒരാൾക്ക് സെപ്റ്റംബർ മൂന്നിന് നടക്കുന്ന നറുക്കെടുപ്പിൽ 15 മില്യൺ ദിർഹം നേടാനാകും. ക്യാഷ് പ്രൈസ് ടിക്കറ്റുകൾ വാങ്ങുന്ന എല്ലാവർക്കും തൊട്ടടുത്ത ദിവസത്തെ ഇലക്ട്രോണിക് ഡ്രോയിലും ഭാഗമാകാം. ഒരാൾക്ക് 50,000 ദിർഹമാണ് ഇങ്ങനെ നേടാനാകുക. കൂടാതെ അടുത്ത ലൈവ് ഡ്രോ ദിവസം പത്ത് പേർക്ക് AED 100,000 വീതം നേടാം. കൂടാതെ AED325,000 മൂല്യമുള്ള ഒരു പുത്തൻ റേഞ്ച് റോവർ വെലാർ കാറും നേടാനാകും. അടുത്ത ലൈവ് ഡ്രോ തത്സമയം 2:30 pm (GST) ബിഗ് ടിക്കറ്റിന്റെ ഫേസ്ബുക്ക്, യൂട്യൂബ് അക്കൗണ്ടുകളിൽ കാണാം.
Comments (0)