Big ticket; അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് : ഇന്ത്യൻ പ്രവാസി സ്വന്തമാക്കിയത് വൻ തുക!
അബുദാബി ബിഗ് ടിക്കറ്റിന്റെ ഇന്ന് നടന്ന ഏറ്റവും പുതിയ 264 സീരീസ് നറുക്കെടുപ്പിൽ ദുബായിൽ താമസിക്കുന്ന ഇന്ത്യൻ പ്രവാസി റൈസുർ റഹ്മാൻ 10 മില്യൺ ദിർഹം സമ്മാനം നേടി. റൈസുർ ജൂൺ 15-ന് വാങ്ങിയ 078319 എന്ന നമ്പർ ടിക്കറ്റിലാണ് ഭാഗ്യം ലഭിച്ചത്.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/GHSbYqrYiiH864uYNWL5ok
ഈ ടിക്കറ്റ് താൻ ഒറ്റയ്ക്ക് എടുത്തതാണെന്നും മറ്റാരുമായും ഷെയർ ചെയ്യാനില്ലെന്നും സമൂഹത്തിന് നല്ലത് ചെയ്യണമെന്ന് ആഗ്രഹിക്കുന്നുവെന്നും ബിഗ് ടിക്കറ്റ് അവതാരകനോട് റൈസുർ റഹ്മാൻ പറഞ്ഞു. ഒന്നര വർഷമായി അബുദാബി ബിഗ് ടിക്കറ്റ് പർച്ചേസ് ചെയ്യുന്നുണ്ടെന്നും റഹ്മാൻ പറഞ്ഞു
അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് താത്കാലികമായി നിർത്തിവെച്ച് പിന്നീട് പുനരാരംഭിച്ച ആദ്യത്തെ നറുക്കെടുപ്പാണിത്.
Comments (0)