Norka roots;മലയാളികളേ അടിച്ചുകേറി വാ,ഗൾഫിൽ കുറഞ്ഞത് രണ്ട് ലക്ഷം രൂപ ശമ്പളം, അലവൻസുകളും ബോണസും;വേഗം അപേക്ഷിക്കു

Norka roots: തിരുവനന്തപുരം: ജര്‍മ്മനിയില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച അവസരം. കെയര്‍ ഹോമുകളില്‍ 100 നഴ്സുമാര്‍ക്ക് അവസരങ്ങളൊരുക്കുന്ന നോര്‍ക്ക റൂട്ട്സ്-ട്രിപ്പിള്‍ വിന്‍ റിക്രൂട്ട്മെന്‍റിലേക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സിന്റെ ട്രിപ്പിള്‍ വിന്‍ പദ്ധതിയുടെ ഭാഗമായി ജര്‍മ്മനിയില്‍ കെയര്‍ ഹോമുകളില്‍ നഴ്സുമാര്‍ക്ക് അവസരങ്ങളുമായി സംഘടിപ്പിക്കുന്ന സ്പെഷ്യല്‍ റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. 

യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GP5QFVhrFYr80EmJZFoXFe

യോഗ്യത

നഴ്സിംങില്‍ Bsc/Post Bsc വിദ്യാഭ്യാസ യോഗ്യത അല്ലെങ്കില്‍ GNM യോഗ്യതയ്ക്കു ശേഷം രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയവും ഉള്ളവര്‍ക്കാണ് അപേക്ഷകൾ അയയ്ക്കാനാകുക. വയോജന പരിചരണം/പാലിയേറ്റീവ് കെയർ/ജറിയാട്രിക് എന്നിവയിൽ രണ്ട് വർഷം പ്രവൃത്തി പരിചയമുള്ളവര്‍ക്കും ജർമ്മൻ ഭാഷയില്‍  ബി1, ബി2 യോഗ്യതയുളള ഉദ്യോഗാർത്ഥികൾക്കും (ഫാസ്റ്റ് ട്രാക്ക്) മുന്‍ഗണന ലഭിക്കും. 38 വയസ്സാണ് പ്രായപരിധി.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6

അപേക്ഷകൾ അയയ്ക്കേണ്ട വിധം

താല്‍പര്യമുളളവര്‍ triplewin.norka@kerala.gov.in എന്ന ഇ-മെയില്‍ ഐഡിയിലേയ്ക്ക് വിശദമായ സി.വി, ജര്‍മ്മന്‍ ഭാഷായോഗ്യത (ഓപ്ഷണല്‍), വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍, പ്രവൃത്തി പരിചയമുള്‍പ്പെടെയുളള മറ്റ് അവശ്യരേഖകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം  2024 ഒക്ടോബര്‍ 10 നകം അപേക്ഷ നല്‍കേണ്ടതാണെന്ന് നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ അജിത് കോളശ്ശേരി അറിയിച്ചു. 09 മാസം നീളുന്ന സൗജന്യ ജര്‍മ്മന്‍ ഭാഷാ പരിശീലനത്തില്‍ (ഓഫ് ലൈന്‍) പങ്കെടുക്കാന്‍ സന്നദ്ധതയുളളവരുമാകണം അപേക്ഷകര്‍.   ഇതിനായുളള അഭിമുഖം 2024 നവംബര്‍ 13 മുതല്‍ 22 വരെ നടക്കും.  കഴിഞ്ഞ 6 മാസമായി  തുടർച്ചയായി ഇന്ത്യയിൽ താമസിക്കുന്ന കേരളീയരായ ഉദ്യോഗാർത്ഥികൾക്ക് മാത്രമാകും ട്രിപ്പിള്‍ വിന്‍ പദ്ധതിയിലേക്ക് അപേക്ഷിക്കാനാവുക.

ശമ്പളം

നഴ്സിംഗ് അസിസ്റ്റന്‍റ് തസ്തികയില്‍ കുറഞ്ഞത് 2300 യൂറോയും രജിസ്ട്രേഡ് നഴ്സ് അംഗീകാരത്തിന് ശേഷം 2800 യൂറോയുമാണ് (ഓവർടൈം അലവൻസുകൾ ഒഴികെ) കുറഞ്ഞ ശമ്പളം. ആദ്യ ശ്രമത്തിൽ A2 അല്ലെങ്കിൽ B1 പരീക്ഷയിൽ വിജയിക്കുകന്നവര്‍ക്കും ഇതിനോടകം B1 യോഗ്യതയുളളവര്‍ക്കും 250 യൂറോ ബോണസിനും അര്‍ഹതയുണ്ടാകും.

നോർക്ക റൂട്ട്സും ജർമ്മൻ ഫെഡറൽ എംപ്ലോയ്മെന്‍റ് ഏജൻസിയും ജർമ്മൻ ഏജൻസി ഫോർ ഇന്‍റർനാഷണൽ കോ-ഓപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന  നഴ്സുമാരുടെ റിക്രൂട്ട്മെന്റ് പദ്ധതിയാണ് ട്രിപ്പിള്‍ വിന്‍. ഭാഷാ പരിശീലനത്തോടൊപ്പം പ്ലേസ്മെന്റ്, നഴ്സിങ് രജിസ്ട്രേഷന്‍, വീസ ഉള്‍പ്പെടെയുളള യാത്രാരേഖകള്‍ ലഭ്യമാക്കുന്നതിലും സമഗ്രമായ സഹായം പദ്ധതിവഴി ലഭിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്   നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്)  ബന്ധപ്പെടാവുന്നതാണ്. 

Comments (0)

Leave a Reply

Your email address will not be published. Required fields are marked *