Posted By Ansa Staff Editor Posted On

നാട്ടിലേക്ക് പണമയക്കാൻ പറ്റിയ സമയം: കൂപ്പുകുത്തി ഇന്ത്യന്‍ രൂപ; ദിര്‍ഹത്തിനെതിരെ വിനിമയനിരക്ക് ഉയരും?

പ്രവാസികള്‍ക്ക് ഇരട്ടി സന്തോഷം. യുഎഇ ദിര്‍ഹത്തിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യമിടിയുന്നു. ദിര്‍ഹത്തിനെതിരെ ഇന്ത്യന്‍ രൂപ താമസിയാതെ തന്നെ 24 ലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇന്ത്യൻ രൂപ എക്കാലത്തെയും താഴ്ന്ന നിരക്കായ 23.95 ദിർഹത്തിൽ നിന്ന് (ഒരു ഡോളറിന് 87.95) പിന്നോട്ട് പോയെങ്കിലും സമ്മർദ്ദം പൂർണമായും കുറഞ്ഞോയെന്ന് ഇതുവരെ സൂചന ലഭിച്ചിട്ടില്ല. 2025 ആരംഭിച്ചത് മുതൽ ഡോളറിനെതിരെ ഇന്ത്യൻ രൂപ 2.8% കുറഞ്ഞു.

അതായത്, ഈ വര്‍ഷം ഇന്ത്യ മറ്റ് ഏഷ്യൻ കറൻസികളേക്കാൾ പിന്നിലായെന്ന് എസ് എസ് ബിസിയുടെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള പുതിയ അപ്‌ഡേറ്റ് വ്യക്തമാക്കുന്നു. ട്രംപിന്റെ പുതിയ താരിഫ് ചർച്ചയിൽ ഇന്ത്യൻ രൂപ ദിർഹത്തിനെതിരെ 23.94 എന്ന പുതിയ താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. ഡോളറിന്റെ ശക്തി വർധിക്കുന്നതിനാൽ 2025 അവസാനത്തോടെ യുഎസ് ഡോളർ – ഐഎൻആർ 88 ആയി ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി എച്ച്എസ്ബിസി റിപോർട്ട് വ്യക്തമാക്കുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *