uae visa:പ്രവാസികളുടെ ശ്രദ്ധയ്‌ക്ക്; നിങ്ങൾ വഞ്ചിക്കപ്പെട്ടേക്കാം, ഏഴ് കാര്യങ്ങൾ അറിയാതെ യുഎഇയിലേക്ക് പോകരുത്

Uae visa;അബുദാബി: ഓരോ വർഷവും പതിനായിരക്കണക്കിന് പ്രവാസികളാണ് യുഎഇയിൽ എത്തുന്നത്. കുടുംബത്തിന്റെ ജീവിത നിലവാരം മെച്ചപ്പെടുത്താനുമായാണ് സ്വന്തം നാടുപോലും ഉപേക്ഷിച്ച് ഇവർ പോകുന്നത്. ദൗർഭാഗ്യവശാൽ, ഇങ്ങനെയുള്ള നിരവധിപേർ ഓരോ ദിവസവും ചതിയിലകപ്പെടുകയാണ്. പലപ്പോഴും വിസയുടെ രൂപത്തിലാണ് ഈ ചതി നിങ്ങളെ തേടിയെത്തുക.

യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

പലപ്പോഴും ശരിയായി അന്വേഷിക്കാതെ പലരും പറയുന്നതിന്റെ അടിസ്ഥാനത്തിൽ പ്രവ‌ർത്തിക്കുന്നതുകൊണ്ടാണ് ഇങ്ങനെ ചതിയിൽ വീഴുന്നത്. നിങ്ങളുടെ വിവരങ്ങളെല്ലാം ചോർത്തുകയും വൻ തുക വാങ്ങി വ്യാജ വിസ പകരം നൽകുകയും ചെയ്യുന്നതാണ് സംഘങ്ങളുടെ തട്ടിപ്പ് രീതി. ഇവയിൽ വീഴാതിരിക്കാൻ ചില കാര്യങ്ങൾ അറിഞ്ഞിരിക്കൂ.

നിങ്ങൾ വിസ എടുക്കുന്നത് ഒരു അംഗീകൃത സ്ഥാപനത്തിൽ നിന്നാണെന്ന് ഉറപ്പുവരുത്തുക. യുഎഇ ആസ്ഥാനമായുള്ള ട്രാവൽ ഏജൻസികൾ, ഹോട്ടലുകൾ എന്നിവർക്ക് വിസ ഇഷ്യു ചെയ്യാനാകും. കൂടാതെ യുഎഇ ആസ്ഥാനമായുള്ള എയർലൈനുകൾ ( എമിറേറ്റ്സ്, ഇത്തിഹാദ്, എയർ അറേബ്യ, ഫ്ലൈ ദുബായ് ) എന്നിവയ്‌ക്കും വിസ ഇഷ്യു ചെയ്യാനാകും.

പല തരത്തിലുള്ള സന്ദർശക വിസകളുണ്ട്. നിങ്ങൾക്ക് ലഭിച്ചത് ശരിയായ വിസയാണെന്ന് ഉറപ്പുവരുത്താൻ ചില കാര്യങ്ങൾ ശ്രദ്ധിക്കൂ.

  1. മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ – 30 ദിവസത്തേക്കോ 60 ദിവസത്തേക്കോ സാധുതയുള്ളതാണ്.
  2. മൾട്ടിപ്പിൾ എൻട്രി ദീർഘകാല ടൂറിസ്റ്റ് വിസ – അഞ്ച് വർഷത്തേക്ക് സാധുതയുള്ളതാണ്.
  3. ട്രാൻസിറ്റ് വിസ – ഒന്ന് 48 മണിക്കൂറും മറ്റൊന്ന് 96 മണിക്കൂറും സാധുതയുള്ളതാണ്.
  4. വിസ ഓൺ അറൈവൽ – ഏത് രാജ്യക്കാരാണ് എന്നതിനെ ആശ്രയിച്ചാണ് ഈ വിസ. 30 മുതൽ 90 ദിവസം സാധുതയുള്ളതാണ്.
  5. ജിസിസി രാജ്യങ്ങളിലെ താമസക്കാർക്കുള്ള ഇ വിസ (ജിസിസി പൗരന്മാർക്ക് വിസ രഹിത പ്രവേശനത്തിന് അർഹതയുണ്ട്)
  6. വിസ ഓൺ അറൈവൽ – യുഎസ്എ ഇഷ്യൂ ചെയ്ത വിസിറ്റ് വിസ, യുഎസ്എ നൽകിയ ഗ്രീൻ കാർഡ്, യുകെ അല്ലെങ്കിൽ ഇയു നൽകിയ റെസിഡൻസ് വിസ എന്നിവയുള്ള ഇന്ത്യക്കാർക്ക്

യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

ഇവയെല്ലാമാണ് യുഎഇയിലേക്ക് പ്രവേശിക്കുന്നതിനായി ഒരാൾക്ക് അപേക്ഷിക്കാവുന്ന വിസിറ്റ് വിസകൾ. ഇവയൊന്നുമല്ല ലഭിച്ചതെങ്കിൽ നിങ്ങൾ വഞ്ചിതരായി എന്ന് മനസിലാക്കേണ്ടതാണ്. മാത്രമല്ല, ഒരിക്കലും യുഎഇയിൽ ഇല്ലാത്ത ഒരാൾക്ക് റസിഡൻസ് വിസ നൽകുന്നതല്ല. ഈ വിസ പ്രോസസ് ചെയ്യുന്നതിന് അപേക്ഷകർ യുഎഇയിൽ ഉണ്ടായിരിക്കണം.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *