Airindia express ticket booking; ഇത് കിടിലം!!! വിമാന ടിക്കറ്റ് മാത്രമല്ല ഒപ്പം ടൂർ പാക്കേജും; വമ്പൻ ഓഫറുമായി എയർലൈൻ
Airindia express ticket booking;സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളിലേക്കുള്ള വിമാനടിക്കറ്റിനൊപ്പം കുറഞ്ഞ നിരക്കിൽ ടൂർപാക്കേജും വാഗ്ദാനം ചെയ്ത് എയർ ഇന്ത്യ എക്സ്പ്രസ്. എയർ ഇന്ത്യ വെബ്സൈറ്റ് വഴി ബുക്ക് ചെയ്യാൻ സാധിക്കും. എക്സ്പ്രസ് ഹോളിഡേസ് എന്ന പേരിൽ മേക്ക് മൈ ട്രിപ്പുമായി ചേർന്നാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. ദുബായ്, കശ്മീർ, രാജസ്ഥാൻ, ഗോവ, അമർനാഥ്, മറ്റ് വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് airindiaexpress.com എന്ന വെബ്സൈറ്റിലൂടെ പാക്കേജ് ബുക്ക് ചെയ്യാം.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok
15,876 രൂപ മുതൽ ഗോവ പാക്കേജും 44,357 രൂപ മുതൽ ദുബായ് പാക്കേജും കശ്മീരിലേക്ക് 39,258 രൂപ മുതലും അമർനാഥിലേക്ക് 33,000 രൂപ മുതലുമുള്ള പാക്കേജും ലഭിക്കും. വിനോദകേന്ദ്രത്തിലേക്കും തിരിച്ചുമുള്ള വിമാനടിക്കറ്റ്,മൂന്ന് രാത്രിയും നാല് പകലും ഫോർ സ്റ്റാർ ഹോട്ടലിലെ താമസം, എയർപോർട്ടിൽ നിന്നും ഹോട്ടലിലേക്കും തിരികെ എയർപ്പോർട്ടിലേക്കും ടാക്സി സേവനം, ഭക്ഷണം തുടങ്ങിയവ ഉൾപ്പെടുന്നതാണ് പാക്കേജ്. ദുബായിലേക്കുള്ള പാക്കേജിൽ വിമാനടിക്കറ്റ്, വിസ, സൈറ്റ് സീയിംഗ്, താമസം, ഉൾപ്പെടെ നാല് രാത്രിയും അഞ്ച് പകലും നീണ്ടു നിൽക്കുന്നതായിരിക്കും. മൊബൈൽ ആപ്പിലും വെബ്സൈറ്റിലും സേവനം ലഭ്യമാക്കാൻ സാധിക്കുന്നതിൽ സന്തോഷമുണ്ടെന്ന് എയർ ഇന്ത്യ എക്സ്പ്രസ് ചീഫ് കൊമേഴ്സ്യൽ ഓഫീസർ അങ്കുർ ഗാർഗ് പറഞ്ഞു. അതേസമയം വിമാനക്കമ്പനിക്കൊപ്പമുള്ള പങ്കാളിത്തത്തിലൂടെ യാത്രക്കാർക്ക് സമഗ്രമായ യാത്രാനുഭവം സാധ്യമാക്കുമെന്ന് മേക്ക് മൈ ട്രിപ്പ് ഫ്ളൈറ്റ്, ഹോളിഡേസ് ആൻറ് ഗൾഫ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സൗജന്യ ശ്രീവാസ്തവ വിശദീകരിച്ചു.
Comments (0)