ബെംഗളൂരു രാജ്യാന്തര വിമാനത്താവളത്തിലെ ലോഞ്ച് ഉപയോഗിക്കാന്‍ ശ്രമിച്ച യുവതിക്ക് നഷ്ടമായത് 87,000 രൂപ!
ഓണ്‍ലൈന്‍ തട്ടിപ്പിനിരയായി യുവതിക്ക് നഷ്ടമായത് 87,000 രൂപ. ബെംഗളൂരു രാജ്യാന്തര വിമാനത്താവളത്തിലെ ലോഞ്ച് ഉപയോഗിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് യുവതി ഓണ്‍ലൈന്‍ തട്ടിപ്പിനിരയായത്. വിമാനത്താവളത്തിലെ ലോഞ്ചില്‍നിന്നു ഭക്ഷണം കഴിക്കാനായി പ്രത്യേക ആപ്പ് ഉപയോഗിച്ച യാത്രക്കാരിയാണ് തട്ടിപ്പിനിരയായത്. കഴിഞ്ഞ മാസം 29നാണ് സംഭവം നടന്നത്.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K
യാത്രയ്ക്കിടെ ലോഞ്ചില്‍ കയറി ഭക്ഷണം കഴിക്കാന്‍ ശ്രമിച്ചതോടെയാണു തട്ടിപ്പ് നടന്നത്. ക്രെഡിറ്റ് കാര്‍ഡ് കൈവശമില്ലാത്തതിനാല്‍ ജീവനക്കാര്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്ന്, ലോഞ്ച് പാസെന്ന ആപ്പ് യുവതി മൊബൈല്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തു. ആക്‌സസ് പെര്‍മിഷന്റെ ഭാഗമായി ഫോണ്‍ സ്‌ക്രീനും മുഖവും ഷെയര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടതോടെ യുവതി ശ്രമം ഉപേക്ഷിച്ചു.
പക്ഷേ, ദിവസങ്ങള്‍ക്കകം 87,000 രൂപയുടെ ബില്ല് ലഭിച്ചെന്ന് യുവതി സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെ പങ്കുവെച്ചു. ആപ്പ് വഴി ഫോണിലേക്ക് നുഴഞ്ഞുകയറിയ ഹാക്കര്‍മാര്‍ ക്രെഡിറ്റ് കാര്‍ഡുമായി ബന്ധപ്പെ നിര്‍ണായകവിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് സൂചന. കോള്‍ഫോര്‍വേഡ് ഒപ്ഷന്റെ സെറ്റിങ്‌സ് മാറ്റിയതോടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ സന്ദേശങ്ങളൊന്നും ലഭിച്ചില്ലെന്നും യുവതി പറയുന്നു. സംഭവത്തില്‍ ബെംഗളുരു പോലീസിന്റെ സൈബര്‍ വിങ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Comments (0)