Kuwait Interior Ministry Officer Impersonation കുവൈത്തിൽ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥനെന്ന വ്യാജേന സുരക്ഷാ പരിശോധന മറികടക്കാൻ ശ്രമം; യുവാവിനെതിരെ കേസ്

Kuwait Interior Ministry Officer Impersonation കുവൈത്ത് സിറ്റി, ഒക്ടോബർ 12: കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനാണെന്ന് വ്യാജമായി അവകാശപ്പെട്ട് സുരക്ഷാ പരിശോധന മറികടക്കാൻ ശ്രമിച്ച യുവാവിനെ അധികൃതർ പിടികൂടി. 2003ൽ ജനിച്ച യുവാവാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായത്.

ഫയർ സ്റ്റേഷൻ റൗണ്ട്എബൗട്ടിന് സമീപമുള്ള ചെക്ക് പോയിന്റിൽ പരിശോധനയ്ക്കിടെയാണ് സംഭവം. ഉദ്യോഗസ്ഥർ യുവാവിനോട് തിരിച്ചറിയൽ കാർഡ് ആവശ്യപ്പെട്ടു. എന്നാൽ തന്റെ കൈവശം തിരിച്ചറിയൽ രേഖയില്ലെന്നും ആഭ്യന്തര മന്ത്രാലയത്തിൽ ജോലി ചെയ്യുന്നയാളാണെന്നും ഇയാൾ അവകാശപ്പെട്ടതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.

യുവാവിന്റെ മൊഴിയിൽ സംശയം തോന്നിയ ഉദ്യോഗസ്ഥർ വിവരങ്ങൾ പരിശോധിച്ചപ്പോഴാണ് ഇയാൾ മന്ത്രാലയത്തിലെ ജീവനക്കാരനല്ലെന്ന് വ്യക്തമായത്. സുരക്ഷാ ഉദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ച് പരിശോധന ഒഴിവാക്കാനായിരുന്നു ഇയാളുടെ ശ്രമമെന്നാണ് റിപ്പോർട്ട്.

തുടർന്ന് യുവാവിനെ തുടർനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. സംഭവത്തിൽ ഇയാൾക്കെതിരെ കേസും രജിസ്റ്റർ ചെയ്തു.

കുവൈറ്റിലെ പുതിയ തൊഴിൽ അവസരങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

Related Posts

Leave a Reply

Your email address will not be published. Required fields are marked *