Posted By Staff Editor Posted On

expatriate workers in kuwait;കുവൈറ്റിൽ പ്രവാസി തൊഴിലാളികളുടെ എണ്ണത്തിൽ വർധന, വേതനത്തില്‍ ഇടിവ്

expatriate workers in kuwait;കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് സ്വ​ദേ​ശി തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​തി​മാ​സ വേ​ത​ന​ത്തി​ല്‍ വ​ർ​ധ​ന. പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളു​ടെ ശ​മ്പ​ള​ത്തി​ല്‍ നേ​രി​യ ഇ​ടി​വ്. പ്ര​തി​മാ​സ വേ​ത​നം സം​ബ​ന്ധി​ച്ച പ്ര​മു​ഖ സാ​മ്പ​ത്തി​ക ഉ​പ​ദേ​ശ​ക, ബി​സി​ന​സ് ക​ൺ​സ​ൽ​ട്ട​ൻ​സി സ്ഥാ​പ​ന​മാ​യ അ​ൽ ഷാ​ൽ റി​പ്പോ​ർ​ട്ടി​ലാ​ണ് പു​തി​യ ക​ണ​ക്ക്.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/KzU06EFIN4i8VkiYytKqJh
റി​പ്പോ​ർ​ട്ട് പ്ര​കാ​രം സ​ര്‍ക്കാ​ര്‍-​സ്വ​കാ​ര്യ മേ​ഖ​ല​യി​ല്‍ ജോ​ലി​ചെ​യ്യു​ന്ന പ്ര​വാ​സി തൊ​ഴി​ലാ​ളി​യു​ടെ ശ​രാ​ശ​രി പ്ര​തി​മാ​സ ശ​മ്പ​ളം 337 ദീ​നാ​റും സ്വ​ദേ​ശി തൊ​ഴി​ലാ​ളി​യു​ടേ​ത് 1,538 ദീ​നാ​റു​മാ​ണ്.

സ്വ​ദേ​ശി തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​തി​മാ​സ വേ​ത​ന​ത്തി​ല്‍ വ​ർ​ധ​ന​യു​ണ്ടാ​യ​പ്പോ​ള്‍, പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളു​ടെ ശ​മ്പ​ള​ത്തി​ല്‍ നേ​രി​യ കു​റ​വും രേ​ഖ​പ്പെ​ടു​ത്തി. രാ​ജ്യ​ത്തെ ആ​കെ പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളു​ടെ നാ​ലി​ലൊ​ന്നും ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളാ​ണ്. ക​ഴി​ഞ്ഞ വ​ര്‍ഷ​ത്തെ അ​പേ​ക്ഷി​ച്ച് ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണം 27.2ശ​ത​മാ​നം വ​ർ​ധി​ച്ച് 780,000 ആ​യി. ഇ​തി​ല്‍ 3,57,000 പു​രു​ഷ​ന്മാ​രും 4,23,000 സ്ത്രീ​ക​ളു​മാ​ണ്. 117 ദീ​നാ​റാ​ണ് ഗാ​ര്‍ഹി​ക ജോ​ലി​ക്കാ​രു​ടെ പ്ര​തി​മാ​സ വേ​ത​നം.

സ​ർ​ക്കാ​ർ മേ​ഖ​ല​യി​ല്‍ കു​വൈ​ത്ത് തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണം 3,73,000 ആ​യി. 2022നെ ​അ​പേ​ക്ഷി​ച്ച് മൂ​ന്ന് ശ​ത​മാ​നം വ​ർ​ധ​ന​യാ​ണി​ത്. എ​ന്നാ​ല്‍ സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ സ്വ​ദേ​ശി തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണം 71,700 ആ​യി കു​റ​ഞ്ഞു.

അ​തേ​സ​മ​യം, രാ​ജ്യ​ത്തെ പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന​യു​ണ്ട്. സെ​ൻ​ട്ര​ൽ സ്റ്റാ​റ്റി​സ്റ്റി​ക്ക​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ന്റെ പു​തി​യ സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ൾ പ്ര​കാ​രം, രാ​ജ്യ​ത്തെ ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ൾ ഒ​ഴി​കെ​യു​ള്ള പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണം പ​ത്ത് ശ​ത​മാ​നം വ​ർ​ധി​ച്ച് 20.73 ല​ക്ഷ​മാ​യി. ഇ​ന്ത്യ, ഈ​ജി​പ്ത്, ഫി​ലി​പ്പീ​ന്‍സ്, ബം​ഗ്ലാ​ദേ​ശ്, സി​റി​യ, പാ​കി​സ്താ​ന്‍, ശ്രീ​ല​ങ്ക എ​ന്നീ ഏ​ഴ് രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​വ​രാ​ണ് കു​വൈ​ത്തി​ലെ വി​ദേ​ശി സാ​ന്നി​ധ്യ​ത്തി​ന്‍റെ 90 ശ​ത​മാ​ന​വും. നി​ല​വി​ല്‍ പ​ത്ത് ല​ക്ഷ​ത്തി​ലേ​റെ ഇ​ന്ത്യ​ക്കാ​ർ കു​വൈ​ത്തി​ല്‍ ഉ​ണ്ട്. ഇ​ന്ത്യ​ക്കാ​രി​ൽ അ​ധി​ക​വും മ​ല​യാ​ളി​ക​ളാ​ണ്.
News Summary – Increase in number of expatriate workers, decline in wages

Comments (0)

Leave a Reply

Your email address will not be published. Required fields are marked *