യുവാവിനെ സ്ത്രീ ശബ്ദത്തില്‍ വിളിച്ച് ഹോട്ടൽ മുറിയിലെത്തിച്ച് ഉപദ്രവിച്ച് പണം തട്ടി
സ്ത്രീ ആണെന്ന് തെറ്റിദ്ധരിപ്പിച്ച് വിളിച്ച ശേഷം നടത്തിയ തട്ടിപ്പില്‍ കുടുങ്ങി കുവൈത്തി യുവാവ്. നാല് കുവൈത്തികൾ ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയത്. വിളിച്ചയാൾ കുവൈത്തി യുവാവുമായി ബന്ധം സ്ഥാപിക്കുകയും ഒടുവിൽ ഒരു ഹോട്ടൽ മുറിയിൽ കാണാമെന്ന് പറയുകയും ചെയ്തു.
മുറിയിലെത്തിയ യുവാവിനെ പതിയിരുന്ന് നാല് പേർ ചേർന്ന് ശാരീരികമായി ഉപദ്രവിക്കുകയും പേഴ്സിലുണ്ടായിരുന്ന പണം അപഹരിക്കുകയുമായിരുന്നു. കൂടാതെ, യുവാവിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം അവരുടെ അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്തു. കൂടുതൽ പണം തട്ടിയെടുക്കാൻ അവർ സുഹൃത്തുക്കളുമായി ബന്ധപ്പെടാൻ യുവാവിനെ നിർബന്ധിക്കുകയും ചെയ്തു.
അക്രമികളിലൊരാൾ സ്ത്രീ ശബ്ദം അനുകരിച്ച് ഫോണിൽ ആൾമാറാട്ടം നടത്തിയതായി പിന്നീട് വ്യക്തമായി. അക്രമികൾ പോയശേഷം ഇരയായ യുവാവ് റുമൈതിയ പോലീസ് സ്റ്റേഷനിൽ പരാതി നല്‍കുകയായിരുന്നു. രഹസ്യാന്വേഷണ വിഭാഗവും പോലീസും ചേർന്ന് ഹോട്ടൽ മുറി റെയ്ഡ് ചെയ്യുകയും നാല് പേരെ പിടികൂടുകയും ചെയ്തു.
Comments (0)